'ഞങ്ങളുടെ ഏറ്റവും വലിയ നേട്ടം', അല്ലിക്ക് 7-ാം പിറന്നാൾ; ചിത്രവുമായി പൃഥ്വിയും സുപ്രിയയും 

അല്ലിയുടെ പുസ്തക സ്നേഹവും ലോകത്തോടുള്ള അനുകമ്പയും ഒപ്പം വളരട്ടെയെന്നാണ് ഡാഡയുടെ വാക്കുകൾ
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on
1 min read

ഴാം ജന്മ​ദിനത്തിൽ മകൾ അലംകൃതയ്ക്ക് ആശംസകൾ കുറിച്ചിരിക്കുകയാണ് നടൻ പൃഥ്വിരാജ്. മകളുടെ ചിത്രം പങ്കുവച്ചുകൊണ്ട് വെെകാരികമായാണ് പൃഥ്വിയുടെ ആശംസ. അല്ലിയുടെ പുസ്തക സ്നേഹവും ലോകത്തോടുള്ള അനുകമ്പയും ഒപ്പം വളരട്ടെയെന്നാണ് ഡാഡയുടെ വാക്കുകൾ. തന്റെ ഏറ്റവും വലിയ നേട്ടമാണ് അല്ലിയെന്ന് പൃഥ്വി കുറിച്ചു. 

"ജന്മദിനാശംസകൾ ബേബി ​ഗേൾ! നിന്നെയോർത്ത് മമ്മയും ഡാഡയും വളരെ അഭിമാനിക്കുന്നു! പുസ്തകങ്ങളോടുള്ള നിന്റെ സ്നേഹവും ലോകത്തോടുള്ള അനുകമ്പയും വളരട്ടെ. എന്നും നീ ഇതുപോലെ കൗതുകമുള്ളവളായി തുടരട്ടെ, എപ്പോഴും ഇതേപോലെ വലിയ ‌സ്വപ്നം കാണട്ടെ. ഞങ്ങളുടെ എക്കാലത്തെയും സന്തോഷവും ഞങ്ങളുടെ ഏറ്റവും വലിയ നേട്ടവും നീയാണ്! ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു", പൃഥ്വിരാജ് കുറിച്ചു. 

നിന്നിലെ നന്മ എന്നും ഇതുപോലെ നിലനിൽക്കട്ടെ എന്നാണ് അല്ലിക്കുള്ള അശംസയിൽ സുപ്രിയ കുറിച്ചിരിക്കുന്നത്. ഇരുവരും ഒരേ ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. 2014 ലാണ് പൃഥ്വിരാജിന്റേയും ഭാര്യ സുപ്രിയയുടേയും ജീവിതത്തിലേക്ക് അലങ്കൃത എത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com