കുട്ടി ​ഗാനരചയിതാവ്, അല്ലി റഫ്ബുക്കിൽ കുത്തിക്കുറിച്ച പാട്ട് പങ്കുവെച്ച് സുപ്രിയ

അല്ലി എഴുതിയ പാട്ടിന്റെ വരികൾ പങ്കുവെച്ചുകൊണ്ട് സുപ്രിയയാണ് വളർന്നുവരുന്ന ​ഗാനരചയിതാവിനെ പരിചയപ്പെടുത്തിയത്
പൃഥ്വിരാജും അല്ലിയും/ ഇൻസ്റ്റ​ഗ്രാം
പൃഥ്വിരാജും അല്ലിയും/ ഇൻസ്റ്റ​ഗ്രാം
Updated on
1 min read

തൊട്ടതെല്ലാം പൊന്നാക്കിയ നടനാണ് പൃഥ്വിരാജ്. നടൻ എന്ന നിലയിൽ മാത്രമല്ല മികച്ച സംവിധായകനും നിർമാതാവ്, ​ഗായകൻ എന്നിങ്ങനെ എല്ലാ മേഖലയിലും തന്റേതായ സ്ഥാനം നേടിയെടുക്കാൻ താരത്തിനായി. പൃഥ്വിരാജിന്റെ മകൾ അല്ലിയും അച്ഛന്റെ വഴിയെയാണ്. ​അല്ലി എഴുതിയ പാട്ടിന്റെ വരികൾ പങ്കുവെച്ചുകൊണ്ട് സുപ്രിയയാണ് വളർന്നുവരുന്ന ​ഗാനരചയിതാവിനെ പരിചയപ്പെടുത്തിയത്. 

റഫ് ബുക്കിലാണ് ആറു വയസുകാരി പാട്ടു കുറിച്ചത്. ഇതിന്റെ ചിത്രത്തിനൊപ്പമാണ് സുപ്രിയയുടെ കുറിപ്പ്. മകളുടെ റഫ് ബുക്ക് നോക്കുകയായിരുന്നു ഞാൻ. അതിൽ ഞാൻ കുറച്ച് ഒറിജിനൽ ​ഗാനങ്ങൾ കണ്ടെത്തി. അതിൽ ഒന്നാണ് ഇത്. ബഡ്ഡിങ് സോങ് റൈറ്റർ- എന്ന കുറിപ്പിലാണ് ബ്ല്യൂബെറി ബെൽസ് എന്ന ​ഗാനം സുപ്രിയ പോസ്റ്റ് ചെയ്തത്. ഈ പോസ്റ്റ് പൃഥ്വിരാജും പങ്കുവെച്ചിട്ടുണ്ട്. 

എന്തായാലും മികച്ച അഭിപ്രായമാണ് ​അല്ലിയുടെ എഴുത്തിന് ലഭിക്കുന്നത്. താരപുത്രിക്ക് ആശംസകളുമായി എത്തുന്നവരും നിരവധിയാണ്. ഇതിനു മുൻപും സുപ്രിയ അല്ലിയുടെ എഴുത്തുകളും പെയിന്റിഡങ്ങുമെല്ലാം പങ്കുവെച്ചിട്ടുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com