

തന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുള്ള നടിയാണ് പ്രിയ മോഹൻ. പേശികൾക്കും സന്ധികൾക്കും അസഹ്യമായ വേദന ഉണ്ടാക്കുന്ന 'ഫൈബ്രോമയാൾജിയ' എന്ന രോഗത്തിന്റെ ചികിത്സയിലാണ് പ്രിയ ഇപ്പോൾ. തന്റെ ശരീരഭാരം കൂടിയതിനെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്ന പരിഹാസങ്ങൾക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് പ്രിയ ഇപ്പോൾ.
ചികിത്സയുടെ ഭാഗമായി കഴിക്കുന്ന മരുന്നുകളുടെ പാർശ്വഫലങ്ങൾ മൂലമാണ് ശരീരഭാരം വർധിച്ചതെന്ന് പ്രിയ പറയുന്നു. തന്റെ ശാരീരിക മാറ്റങ്ങളെക്കുറിച്ച് അനാവശ്യമായി കമന്റ് ചെയ്യുന്നവർക്കായി ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രിയ കുറിപ്പ് പങ്കുവെച്ചത്. "അതെ, എനിക്ക് അല്പം തടി കൂടിയിട്ടുണ്ട്. എന്റെ മുഖവും കണ്ണുകളും വീർത്തതു പോലെയാണ്.
ഫൈബ്രോമയാൾജിയയുടെ ചികിത്സയ്ക്കായി ഞാൻ കഴിക്കുന്ന സ്റ്റീറോയ്ഡ് മരുന്നുകളുടെ പാർശ്വഫലങ്ങളാണിവ. ഭൂരിഭാഗം സമയത്തും ഞാൻ തളർന്നു പോയതു പോലെ തോന്നിക്കുന്നുണ്ടാകാം. മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ച് അഭിപ്രായം പറയാൻ ധാരാളം സമയം കണ്ടെത്തുന്നവർക്ക് വേണ്ടിയാണ് ഈ വിശദീകരണം. സൗന്ദര്യത്തിന് കാത്തിരിക്കാം, പക്ഷേ രോഗശാന്തിക്ക് കഴിയില്ല.
ആ തീരുമാനത്തിൽ ഞാൻ അഭിമാനിക്കുന്നു. മറ്റൊരാളുടെ ജീവിതയാത്രയെ വിധിക്കുന്നതിനേക്കാൾ വലിയ കാര്യങ്ങൾ ഈ ജീവിതത്തിലുണ്ട്. ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക," പ്രിയ മോഹൻ കുറിച്ചു. പ്രിയ മോഹന്റെ ഈ കുറിപ്പ് സമൂമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടത്.
രോഗാവസ്ഥയിലൂടെ കടന്നുപോകുന്ന ഒരാളുടെ മാനസികാവസ്ഥ പരിഗണിക്കാതെ, വെറും ബാഹ്യരൂപത്തിന്റെ പേരിൽ അവരെ തളർത്താൻ ശ്രമിക്കുന്നവർക്കുള്ള കൃത്യമായ മറുപടിയാണ് താരത്തിന്റെ വാക്കുകൾ. 2023 മുതൽ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയെങ്കിലും അടുത്തിടെയാണ് പ്രിയയ്ക്ക് രോഗം സ്ഥിരീകരിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates