‘പ്രിയ വാര്യർ പ്രണയം വെളിപ്പെടുത്തുന്നു’; വൈറലായ വിഡിയോയ്ക്കു പിന്നിലെ സത്യം, വെളിപ്പെടുത്തി താരം

‘പ്രിയ വാര്യർ പ്രണയം വെളിപ്പെടുത്തുന്നു’ എന്ന കാപ്ഷനോടെ താരത്തിന്റെ വിഡിയോ വൈറലായിരുന്നു
പ്രിയ വാര്യർ/ ഇൻസ്റ്റ​ഗ്രാം
പ്രിയ വാര്യർ/ ഇൻസ്റ്റ​ഗ്രാം
Updated on
1 min read

സുഹൃത്തുക്കൾക്കൊപ്പം റഷ്യയിൽ അവധി ആഘോഷത്തിലാണ് നടി പ്രിയ വാര്യർ. വെക്കേഷൻ ദിനങ്ങളുടെ നിരവധി ചിത്രങ്ങളും വിഡിയോയുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അതിനിടെ ‘പ്രിയ വാര്യർ പ്രണയം വെളിപ്പെടുത്തുന്നു’ എന്ന കാപ്ഷനോടെ താരത്തിന്റെ വിഡിയോ വൈറലായിരുന്നു. ഇപ്പോൾ ആ വിഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. 

കൂട്ടുകാരുമൊത്തുള്ള സ്വകാര്യമായ നിമിഷങ്ങളാണ് തെറ്റായ രീതിയിൽ പ്രചരിക്കുന്നതെന്നാണ് ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി താരം വ്യക്തമാക്കിയത്. സുഹൃത്തിന്റെ വ്ലോ​ഗിൽ നിന്ന് തങ്ങളുടെ ആരുടേയും അനുവാദമില്ലാതെ എടുത്തിരിക്കുന്നതാണ് വിഡിയോ. വളരെ മോശമായ തരത്തിലുള്ള അടിക്കുറിപ്പുകളും തലക്കെട്ടുകളും ചേർത്താണ് വിഡിയോ ക്ലിപ്പുകൾ പ്രചരിക്കുന്നതെന്നും പ്രിയ പറയുന്നു. തന്റെ വ്യക്തി ജീവിതത്തിൽ കൈകടത്തുന്നവർക്കെതിരെ രൂക്ഷ ഭാഷയിലും താരം പ്രതികരിക്കുന്നുണ്ട്. ഈ വർഷം ഏപ്രിൽ മാസത്തിൽ അപ്‌ലോഡ് ചെയ്ത പ്രിയയുടെ കൂട്ടുകാരുടെ വ്ലോഗ് ആണ് തെറ്റായ രീതിയിൽ പ്രചരിക്കുന്നത്. 

‘വ്ലോഗിൽ നിന്നുള്ള ചില ക്ലിപ്പുകൾ മാത്രം മുറിച്ചുമാറ്റി സമൂഹമാധ്യമങ്ങളിൽ പല രീതിയിൽ പ്രചരിക്കുന്നത് കാണുവാനിടയായി. ഞങ്ങളുടെ ആരുടെയും അനുവാദമില്ലാതെയാണ് ഇവർ ഇത് ചെയ്തിരിക്കുന്നത്. എന്നെക്കുറിച്ചുളള നിങ്ങളുടെ കരുതൽ കാണുമ്പോൾ സന്തോഷം. എന്നാൽ ഇതിന്മേലുളള ചർച്ച തീര്‍ത്തും അനാവശ്യമാണ്. ഇത് വളരെ മോശമായ തരത്തിലുള്ള അടിക്കുറിപ്പുകളും തലക്കെട്ടുകളും ചേർത്ത് വാട്സ്ആപ്പിലും യൂട്യൂബിലും ടിക് ടോക്കിലും പ്രചരിക്കുന്നുണ്ട്. ഇനിയെങ്കിലും ഇതിന്റെ സത്യാവസ്ഥ മനസിലാക്കി വാർത്തകൾ നൽകൂ. വളരെ പ്രധാനപ്പെട്ട കാര്യമെന്തെന്നാൽ, എന്റെ സുഹൃത്തുക്കൾക്കൊപ്പം ഞാൻ എന്തു ചെയ്യുന്നു എന്നതും എന്റെ ജീവിതം എങ്ങനെ ജീവിക്കുന്നു എന്നതും എന്റെ വ്യക്തിപരമായ തീരുമാനങ്ങളാണ്. അതിനാൽ, നിങ്ങളുടെ അഭിപ്രായങ്ങൾ നിങ്ങളിൽ ഒതുക്കുക- പ്രിയ കുറിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com