പ്രിയ വാര്യരുടെ തെലുങ്ക് ചിത്രം, 'ഇഷ്‌ക് നോട്ട് എ ലൗ സ്‌റ്റോറി', ടീസര്‍ പുറത്ത്

പ്രിയ വാര്യരും തേജ സജ്ജയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
ചിത്രത്തില്‍ നിന്നുള്ള രംഗം
ചിത്രത്തില്‍ നിന്നുള്ള രംഗം
Updated on
1 min read

മലയാള ചിത്രം ഇഷ്‌കിന്റെ തെലുങ്ക് പതിപ്പ് തിയേറ്ററുകളിലേക്ക്. ഇഷ്‌ക് നോട്ട് എ ലൗ സ്‌റ്റോറി എന്നാണ് ചിത്രത്തിന്റെ പേര്. പ്രിയ വാര്യരും തേജ സജ്ജയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.

എസ്.എസ് ദില്‍രാജുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മെഗാസൂപ്പര്‍ഗുഡ് ഫിസിംസിന്റെ ബാനറില്‍ ആര്‍ ബി ചൗധരിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സാം കെ നായിഡുവാണ് ഛായാഗ്രഹണം. 

ഷൈന്‍ നിഗമും ആന്‍ ശീതളും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഇഷ്‌ക് എന്ന മലയാള സിനിമ, തിയേറ്ററില്‍ പ്രദര്‍ശന വിജയം നേടുന്നതിന് പുറമേ മികച്ച നിരൂപക പ്രശംസയും നേടിയിരുന്നു. 

നവാഗതനായ അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ഇഷ്‌ക് എന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചത് രതീഷ് രവിയാണ്. ഷൈന്‍ ടോം ചാക്കോ, ലിയോണ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ഇഷ്‌ക് നോട്ട് എ ലൗ സ്‌റ്റോറി ഏപ്രില്‍ 23 ന് തീയേറ്ററുകളിലെത്തും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com