100-ാം സിനിമ മോഹന്‍ലാലിനൊപ്പം; ക്ഷീണിതനായി, വിരമിച്ചേക്കുമെന്ന് പ്രിയദര്‍ശന്‍; ഒപ്പം ഹിന്ദി പതിപ്പില്‍ ലാലേട്ടനും!

നൂറാമത്തെ ചിത്രമായി മോഹന്‍ലാല്‍ ചിത്രം
Priyadarshan about Haiwaan
Priyadarshan about Haiwaan ഫയല്‍
Updated on
1 min read

തന്റെ പുതിയ സിനിമയായ ഹായ്‌വാന്റെ ചിത്രീകരണവുമായി കൊച്ചിയിലെത്തിയിരിക്കുകയാണ് പ്രിയദര്‍ശന്‍. ബോളിവുഡ് ചിത്രമായ ഹെയ് വാനില്‍ അക്ഷയ് കുമാറും സെയ്ഫ് അലി ഖാനുമാണ് പ്രധാന താരങ്ങള്‍. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ഒപ്പം എന്ന സിനിമയുടെ റീമേക്കായിരിക്കും ഹായ്‌വാന്‍ എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Priyadarshan about Haiwaan
സോഷ്യോ പൊളിറ്റിക്കൽ ചിത്രവുമായി പൃഥ്വിരാജ്; ഐ, നോബഡി ഫസ്റ്റ് ലുക്ക് പുറത്ത്

2016 ല്‍ പുറത്തിറങ്ങിയ ഒപ്പത്തിന്റെ സംവിധാനവും പ്രിയദര്‍ശനായിരുന്നു. എന്നാല്‍ ഹായ്‌വാന്‍ ഒപ്പത്തിന്റെ റീമേക്ക് അല്ലെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്. ഹായ്വാന്‍ ഒപ്പത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടൊരുക്കുന്ന ചിത്രമാണെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്.

Priyadarshan about Haiwaan
അരുതെന്ന് പറഞ്ഞിട്ടും കുഞ്ഞ് ദുവയുടെ വിഡിയോ ചിത്രീകരിച്ചു; ആരാധകനോട് കലിപ്പിച്ച് ദീപിക; അച്ഛന്റെ കാര്‍ബണ്‍ കോപ്പിയെന്ന് ആരാധകര്‍

അതേസമയം ഹായ്വാനില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തുന്നുണ്ടെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്. ഓണ്‍മനോരമയോടായിരുന്നു പ്രിയദര്‍ശന്‍ ഇക്കാര്യം പങ്കുവച്ചത്. മോഹന്‍ലാലിന്റെ കഥാപാത്രം പ്രേക്ഷകര്‍ക്ക് സര്‍പ്രൈസ് ആയിരിക്കുമെന്നും പ്രിയദര്‍ശന്‍ പറയുന്നു. പ്രിയദര്‍ശന്റെ 99-ാമത്തെ ചിത്രമാണ് ഹായ്‌വാന്‍.

നൂറാമത്തെ ചിത്രമായി പ്ലാന്‍ ചെയ്യുന്നത് മോഹന്‍ലാല്‍ ചിത്രമാണെന്നും പ്രിയദര്‍ശന്‍ പറയുന്നുണ്ട്. ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാവുകയാണ്. അടുത്ത വര്‍ഷം തന്നെ ചിത്രീകരണം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഹായ് വാന്റെ ചിത്രീകരണം മുംബൈയിലായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ ചില പെര്‍മിഷനുകള്‍ കിട്ടാതെ വന്നതോടെ ലൊക്കേഷന്‍ കൊച്ചിയിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. ഒമ്പത് വര്‍ഷം മുമ്പ് ഒപ്പം ചിത്രീകരിച്ച അതേ ലൊക്കേഷനിലാണ് ഹിന്ദി ചിത്രവും ചിത്രീകരിക്കുന്നത്. അതേസമയം അക്ഷയ് കുമാറുമായി സിനിമ ചെയ്യുന്നതില്‍ താന്‍ വളരെ കംഫര്‍ട്ടബിള്‍ ആണെന്നും അദ്ദേഹം ബോളിവുഡിന്റെ മോഹന്‍ലാല്‍ ആണെന്നും പ്രിയദര്‍ശന്‍ പറയുന്നുണ്ട്.

താന്‍ സംവിധാനം നിര്‍ത്താന്‍ പോവുകയാണെന്ന സൂചനകളും അദ്ദേഹം നല്‍കുന്നുണ്ട്. ഹേരാ ഫേരിയുടെ മൂന്നാം ഭാഗത്തിനായി നിര്‍മാതാക്കള്‍ തന്നെ ഏറെനാളായി നിര്‍ബന്ധിക്കുകയാണ്. അതിനാല്‍ ആ ചിത്രം എന്തായാലും ഒരുക്കും. ഈ സിനിമകളെല്ലാം തീര്‍ത്ത ശേഷം താന്‍ വിരമിച്ചേക്കുമെന്നും ക്ഷീണിതനാവുകയാണെന്നുമാണ് പ്രിയദര്‍ശന്‍ പറയുന്നത്.

സെയ്ഫ് അലി ഖാന്‍ ആകും മോഹന്‍ലാല്‍ അവതരിപ്പിച്ച ജയരാമന്‍ എന്ന കഥാപാത്രമായി എത്തുക. സമുദ്രക്കനി അവതരിപ്പിച്ച വില്ലന്‍ വേഷത്തില്‍ അക്ഷയ് കുമാര്‍ എത്തുന്നു. നെടുമുടി വേണു ചെയ്ത വേഷം ചെയ്യുന്നത് ബൊമന്‍ ഇറാനിയാണ്. ഷരിബ് ഹാഷ്മി, അസ്രാണി, സയ്യാമി ഖേര്‍, ശ്രിയ പില്‍ഗോന്‍ക എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ദിവാകര്‍ മണിയാണ് ഛായാഗ്രഹണം. കവിഎന്‍ പ്രൊഡക്ഷന്‍സ് ആണ് നിര്‍മാണം. 2016 ലാണ് ഒപ്പം റിലീസ് ആകുന്നത്. 65 കോടിയോളം ചിത്രം തിയറ്ററുകളില്‍ കളക്ഷനും നേടിയിരുന്നു. അടുത്ത വര്‍ഷം ഹായ്‌വാന്‍ റിലീസ് ചെയ്യും.

Summary

Mohanlal will play cameo role in Haiwaan. Priyadarshan to retire after his 100th film.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com