തിയേറ്ററില്‍ പരാജയപ്പെട്ടു, ഇന്ന് വിരാട് കോഹ്ലിയുടെ ഇഷ്ട ചിത്രം; മാച്ചിന് മുമ്പ് കാണാറുണ്ടെന്ന് പറഞ്ഞു: പ്രിയദര്‍ശന്‍

മത്സരത്തിന് മുമ്പ് റിലാക്‌സ് ആകാന്‍ കാണാറുണ്ടെന്ന് പറഞ്ഞിട്ടുണ്ട്.
Virat Kohli and Priyadarshan
Virat Kohli and Priyadarshan
Updated on
1 min read

എല്ലാ ഴോണറുകളിലും സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും പ്രിയദര്‍ശന്റെ കോമഡി ചിത്രങ്ങള്‍ക്ക് കള്‍ട്ട് ഫാന്‍സുണ്ട്. മലയാളത്തില്‍ മാത്രമല്ല മറ്റ് പല ഭാഷകളിലും ഐക്കോണിക്കായ കോമഡി ചിത്രങ്ങള്‍ പ്രിയദര്‍ശന്‍ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ തനിക്ക് കോമഡി സിനിമകളല്ല, സീരിയസ് സിനിമകള്‍ ചെയ്യാനാണ് ഇഷ്ടമെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്.

Virat Kohli and Priyadarshan
'ചുമ്മാ മനസിൽ വച്ചോ സാർ'; വെട്രിമാരനോട് തന്റെ ആ​ഗ്രഹം പറഞ്ഞ് സുരാജ് വെഞ്ഞാറമൂട്

''സത്യസന്ധമായി പറയുകയാണെങ്കില്‍, എനിക്കിപ്പോള്‍ സീരിയസ് സിനിമ ചെയ്യാനാണ് ഇഷ്ടം. എനിക്കിപ്പോള്‍ കോമഡി സിനിമകള്‍ ചെയ്യാന്‍ ഇഷ്ടമേയല്ല. ഞാന്‍ നിര്‍ബന്ധിതനാവുകയാണ്. പക്ഷെ എന്റെ പക്കലുള്ള ഐഡിയകള്‍ തീര്‍ന്നുവെന്ന് തോന്നുന്നു. ഞാന്‍ തീര്‍ന്നു. മുമ്പ് ചെയ്തത് തന്നെ ആവര്‍ത്തിക്കാന്‍ എനിക്ക് താല്‍പര്യമില്ല. ഒരു കോമഡി ചിത്രം കൂടി ചെയ്യും. അതോടെ നിര്‍ത്തും'' എന്നാണ് പ്രിയന്‍ പറഞ്ഞത്.

Virat Kohli and Priyadarshan
വമ്പന്‍ താരനിര ആയിരുന്നിട്ടും ആ മമ്മൂട്ടി ചിത്രം ഹിന്ദിയില്‍ പരാജയപ്പെട്ടു; എല്ലാത്തിനും കാരണം എന്റെ ഒരൊറ്റ അബദ്ധം; വെളിപ്പെടുത്തി പ്രിയദര്‍ശന്‍

ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ട തന്റെ ചിത്രങ്ങളെക്കുറിച്ചും പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രിയദര്‍ശന്‍ സംസാരിക്കുന്നുണ്ട്. ഡോള്‍, ഖട്ടാ മീട്ട എന്ന ചിത്രങ്ങളെക്കുറിച്ചാണ് പ്രിയദര്‍ശന്‍ സംസാരിക്കുന്നത്. അക്ഷയ് കുമാർ നായകനായ ചിത്രമാണ് ഖട്ടാ മീട്ട. മലയാള ചിത്രം വെള്ളാനകളുടെ നാടിന്റെ ഹിന്ദി റീമേക്കായിരുന്നു ചിത്രം. തൃഷയായിരുന്നു നായിക. ഇന്‍ ഹരിഹർ നഗറിന്റെ റീമേക്കായിരുന്ന ഡോളില്‍ തുഷാർ കപൂർ, ഷർമന്‍ ജോഷി, കുണാല്‍ കേമു, രാജ്പാല്‍ യാദവ് എന്നിവരായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്.

''എനിക്ക് ആ രണ്ട് സിനിമകളും ഏറെ ഇഷ്ടമാണ്. പക്ഷെ രണ്ടും തിയേറ്ററില്‍ വര്‍ക്കായില്ല. ഒടിടി വന്നതോടെ ആളുകള്‍ ആ സിനിമകള്‍ കാണാന്‍ തുടങ്ങി. ഡോള്‍ ചെയ്തപ്പോള്‍ നന്നായി വരുമെന്ന് കരുതിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വിരാട് കോഹ്ലിയെ പോലുള്ളവര്‍ ആ സിനിമ ഇഷ്ടമാണെന്നും മത്സരത്തിന് മുമ്പ് റിലാക്‌സ് ആകാന്‍ കാണാറുണ്ടെന്നും പറയുമ്പോള്‍ സന്തോഷം തോന്നുന്നു'' എന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്.

''ബോളിവുഡിന്റെ കാര്യത്തില്‍ എനിക്ക് എതിര്‍പ്പുള്ളൊരു കാര്യം, ആ സമയത്തെങ്കിലും, വലിയ താരമില്ലാതെ നമ്മള്‍ എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അര്‍ഹമായ അംഗീകാരം ലഭിക്കില്ല. പിന്നീടായിരിക്കും അംഗീരിക്കപ്പെടുക. അത് സങ്കടപ്പെടുത്തുന്നതാണ്. ഡോള്‍ ഇന്നൊരു കള്‍ട്ട് ചിത്രമാണ്'' എന്നും പ്രിയദര്‍ശന്‍ പറയുന്നു.

Summary

Priyadarshan about Virat Kohli being a fan of his flop movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

virat kohli autograph
Virat Kohli training
Priyadarshan 100th film
Virat Kohli
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com