'വിജയ്‌യുടെ ആരാധകരെ കണ്ട് ഞെട്ടി'; താല്‍പര്യമില്ലാതെ അഭിനയിച്ച സിനിമ; അരങ്ങേറ്റ ചിത്രത്തെപ്പറ്റി പ്രിയങ്ക ചോപ്ര

അച്ഛനുവേണ്ടി മാത്രം ചെയ്ത ചിത്രമാണ് തമിഴന്‍.
Priyanka Chopra about Vijay
Priyanka Chopra about Vijay
Updated on
1 min read

ഹോളിവുഡിലും കയ്യടി നേടി, ഗ്ലോബല്‍ ഐക്കണായി നില്‍ക്കുകയാണ് പ്രിയങ്ക ചോപ്ര ഇന്ന്. ബോളിവുഡിലെ നമ്പര്‍ വണ്‍ നായികയായിരിക്കെയാണ് പ്രിയങ്ക ഹോളിവുഡിലേക്ക് ചേക്കേറുന്നതും അവിടെ സ്വന്തമായൊരു ഇടം കണ്ടെത്തുന്നതും. എന്നാല്‍ പ്രിയങ്ക ചോപ്രയുടെ തുടക്കം തമിഴിലൂടെയായിരുന്നുവെന്നത് പലരും മറന്നു പോയ കാര്യമാണ്.

Priyanka Chopra about Vijay
രസികനിലൂടെ പ്രിയങ്കരനായ ബാലതാരം; നടന്‍ ഹരിമുരളി മരിച്ച നിലയില്‍

തമിഴ് സിനിമയിടെ ദളപതി വിജയ്‌ക്കൊപ്പമാണ് പ്രിയങ്ക കരിയര്‍ ആരംഭിക്കുന്നത്. തമിഴന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ആ അരങ്ങേറ്റം. കഴിഞ്ഞ ദിവസം ഒരു പോഡ്കാസ്റ്റില്‍ സംസാരിക്കവെ തന്റെ ആദ്യ സിനിമയേയും നായകനേയും കുറിച്ചുമൊക്കെ പ്രിയങ്ക ചോപ്ര പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്.

Priyanka Chopra about Vijay
'ഒരാള്‍ വന്ന് ഡാന്‍സ് ചെയ്യുന്നുണ്ട്'; 'ആട് 3'യില്‍ നിഖിലയുടെ ഐറ്റം ഡാന്‍സുണ്ടോ? സംവിധായകന്റെ മറുപടി

''പ്രശസ്തിയിലേക്കുള്ള എന്റെ ആദ്യ ചുവടായിരുന്നു തമിഴന്‍. എന്റെ സഹനടന്‍ വിജയ് അതി പ്രശസ്തനാണ്. ഞാന്‍ സെറ്റില്‍ ചെല്ലുമ്പോള്‍ അദ്ദേഹത്തെ കാണാനായി നൂറ് കണക്കിന് പേര്‍ അദ്ദേഹത്തെ ഒന്ന് കാണാനും അദ്ദേഹത്തിന്റെ ഡാന്‍സ് കാണാനും തടിച്ചുകൂടിയിട്ടുണ്ടാകും. എന്റെ ആദ്യത്തെ സിനിമയായിരുന്നു. കാമറയ്ക്ക് പിന്നില്‍ എന്താണ് നടക്കുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു. തിയേറ്ററില്‍ കാണുന്നത് തന്നെയാണ് അന്ന് അവിടേയും കണ്ടത്. അദ്ദേഹത്തിന്റെ ആരാധകൂട്ടത്തെ കണ്ടപ്പോള്‍ അദ്ദേഹം അനുഭവിക്കുന്നത് ദൈവതുല്യമായ ഫീലിങ് ആയിരിക്കുമെന്ന് തോന്നി. പ്രത്യേകിച്ചും ഇന്ത്യയില്‍, ജനങ്ങള്‍ താരങ്ങളേയും സിനിമകളേയും പാഷനോടെയാണ് സ്‌നേഹിക്കുക'' എന്നാണ് പ്രിയങ്ക പറഞ്ഞത്.

മിസ് വേള്‍ഡ് പട്ടം നേടിയതിന് പിന്നാലെ പ്രിയങ്ക അഭിനയിച്ച ചിത്രമായിരുന്നു തമിഴന്‍. പിന്നീടൊരു തമിഴ് ചിത്രത്തിലും പ്രിയങ്ക അഭിനയിച്ചിട്ടുമില്ല. അതേസമയം പ്രിയങ്ക ഒട്ടും താല്‍പര്യമില്ലാതെയാണ് തമിഴനില്‍ അഭിനയിച്ചതെന്ന് അമ്മ മധു ചോപ്ര മുമ്പൊരിക്കല്‍ പറഞ്ഞിരുന്നു.

'പ്രിയങ്ക നോ പറഞ്ഞെങ്കിലും അവരുടെ അച്ഛന്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരോട് പ്രിയങ്കയെ അഭിനയിപ്പിക്കാന്‍ സമ്മതമാണെന്ന് അറിയിച്ചിരുന്നു. അതുകൊണ്ട് അച്ഛനുവേണ്ടി മാത്രം ചെയ്ത ചിത്രമാണ് തമിഴന്‍. ചിത്രീകരണത്തിനിടയില്‍ വളരെ ക്ഷമാപൂര്‍വം പെരുമാറിയതിനാല്‍ വിജയ്യോട് പ്രിയങ്കയ്ക്ക് ഏറെ ബഹുമാനമുണ്ട്' എന്നായിരുന്നു അമ്മ പറഞ്ഞത്.

Summary

Priyanka Chopra about Vijay and her first movie Thamizhan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com