മകള്‍ ഐസിയുവില്‍, അപ്പോള്‍ വന്ന ഭീഷണി സന്ദേശം; ആ സമ്മര്‍ദ്ദത്തിലാണ് അവളുടെ ജനനം പുറത്തു വിട്ടത്: പ്രിയങ്ക ചോപ്ര

നൂറ് ദിവസത്തിലധികം എന്‍ഐസിയുവിലായിരുന്നു കുഞ്ഞ്.
Priyanka Chopra
Priyanka Chopra
Updated on
1 min read

മകളുടെ ജനന സമയത്തെ പ്രതിസന്ധികളെക്കുറിച്ച് തുറന്നു പറഞ്ഞ് പ്രിയങ്ക ചോപ്ര. പ്രിയങ്കയുടേയും നിക്ക് ജൊനാസിന്റേയും മകള്‍ മാള്‍ട്ടി മേരി ചോപ്ര ജൊനാസ് ജനിക്കുന്നത് 2022 ജനുവരി 15 നായിരുന്നു. സറോഗസിയിലൂടെയാണ് പ്രിയങ്കയും നിക്കും അമ്മയും അച്ഛനുമായത്. മാസം തികയാതെയായിരുന്നു മാള്‍ട്ടിയുടെ ജനനം.

Priyanka Chopra
തമിഴ്‌നാട്ടിൽ നിന്ന് സോളിലേക്ക് പറന്ന് പ്രിയങ്ക മോഹൻ; 'മെയ്ഡ് ഇൻ കൊറിയ' ഒടിടിയിൽ എവിടെ, എപ്പോൾ കാണാം

ജനിക്കുമ്പോള്‍ മാള്‍ട്ടിയുടെ ഭാരം ഒരു പൗണ്ടും 11 ഔണ്‍സും മാത്രമായിരുന്നു. നൂറ് ദിവസത്തിലധികം എന്‍ഐസിയുവില്‍ കഴിഞ്ഞ ശേഷമാണ് മാള്‍ട്ടിയെ ഡിസ്ചാര്‍ജ് ചെയ്തത്. തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ കാലമായിരുന്നു ഈ ദിവസങ്ങളെന്നാണ് പ്രിയങ്ക ചോപ്ര പറയുന്നത്. മാള്‍ട്ടിയെ അത്ഭുതക്കുഞ്ഞ് എന്നാണ് പ്രിയങ്ക അതിനാല്‍ വിളിക്കുന്നത്.

Priyanka Chopra
'പോകാൻ തോന്നിയിടത്തൊക്കെ പോയി, അങ്ങനെയൊരു അവസരത്തിന് നോക്കിയിരിക്കുകയായിരുന്നു'; ആദ്യ സോളോ ട്രിപ്പിനെക്കുറിച്ച് മീന

ജനിക്കുമ്പോള്‍ കുഞ്ഞിന്റെ ശരീരമാകെ നീലനിറം പര്‍ന്നിരുന്നു. ഉടനെ തന്നെ എന്‍ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. ആ സമയത്ത് എന്ത് ചെയ്യണമെന്ന് അറിയാതെ മരവിച്ചിരുന്നു പോയെന്നും പ്രിയങ്ക ഓര്‍ക്കുന്നുണ്ട്. മൂന്ന് മാസത്തോളം ജീവിതത്തിലെ മറ്റെല്ലാം മാറ്റി വച്ച് താനും നിക്കും മകളുടെ കൂടെ തന്നെയായിരുന്നുവെന്നും പ്രിയങ്ക പറയുന്നു. മകളുടെ ജനന വാര്‍ത്ത പുറത്തു വിടാന്‍ തങ്ങള്‍ നിര്‍ബന്ധിതരായതാണെന്നും പ്രിയങ്ക പറയുന്നുണ്ട്.

''ഒരു ദിവസം ഞങ്ങള്‍ക്കൊരു ടെക്‌സ്റ്റ് ലഭിച്ചു. മാള്‍ട്ടിയുടെ ജന്മം വിവരം ഉടനെ പത്രങ്ങളിലൂടെ പുറത്തുവരും. നിങ്ങള്‍ പറഞ്ഞില്ലെങ്കിലും അവര്‍ മൂന്ന് മണിക്കൂറിനുള്ളില്‍ പുറത്ത് വിടും എന്നായിരുന്നു സന്ദേശം. അതിനാല്‍ മകള്‍ ജനിച്ച വിവരം പുറത്തു പറയാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായി. അപ്പോള്‍ ഞങ്ങള്‍ തയ്യാറായിരുന്നില്ല. അവള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്നോ അവള്‍ ഉണ്ടാകുമോ എന്നൊന്നും ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു'' പ്രിയങ്ക പറയുന്നു.

27-ാമത്തെ ആഴ്ചയായിരുന്നു കുഞ്ഞ് ജനിച്ചത്. ഡോക്ടര്‍ അക്കാര്യം പറഞ്ഞതും താന്‍ ഞെട്ടിപ്പോയി. വീട്ടിലെ ഫയര്‍ പ്ലേസിന് അരികില്‍ ഒമ്പത് മണിക്കൂറാണ് താന്‍ ഞെട്ടല്‍ മാറാതെ ഇരുന്നതെന്നും പ്രിയങ്ക പറയുന്നു. ആ സമയത്ത് എന്ത് ചെയ്യണമെന്ന് തനിക്കൊരു ധാരണയും ഉണ്ടായിരുന്നില്ല. പിന്നീട് മകള്‍ വീട്ടിലേക്ക് വന്നപ്പോള്‍ വീട്ടിലെ അമ്പലത്തിലിരുന്ന് അന്ന് തങ്ങളെല്ലാം പ്രാര്‍ത്ഥിച്ചു. ആദ്യമായി താന്‍ പൊട്ടിക്കരഞ്ഞത് അപ്പോഴാണ്. പേടിച്ചിട്ടില്ല, മകള്‍ സുഖം പ്രാപിച്ച് വീട്ടിലെത്തിയതിലുള്ള നന്ദിയായിരുന്നു തന്റെ കണ്ണീരെന്നും പ്രിയങ്ക പറയുന്നു.

Summary

Priyanka Chopra reveals they were forced to announce the birth of their child.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com