Priyanka Chopra, Mahesh Babu
Priyanka Chopra, Mahesh Babuവിഡിയോ ​സ്ക്രീൻഷോട്ട്

'നീ കാരണമാണ് എനിക്കും ഇതൊക്കെ ചെയ്യേണ്ടി വരുന്നത്'; ചിരി പടർത്തി പ്രിയങ്കയും മഹേഷ് ബാബുവും

മഹേഷ് ബാബുവിന്റെ പ്രതികരണത്തെക്കുറിച്ച് പ്രിയങ്ക പറഞ്ഞതാണ് ആരാധകരിൽ ചിരി പടർത്തിയിരിക്കുന്നത്.
Published on

മഹേഷ് ബാബു നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് 'വാരാണസി'. എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയാണ്. അടുത്ത വർഷം സമ്മർ റിലീസായി ഏപ്രിലിൽ ചിത്രം തിയറ്ററുകളിലെത്തും. എന്നാൽ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളെല്ലാം അണിയറപ്രവർത്തകർ തുടങ്ങി കഴിഞ്ഞു.

പ്രൊമോഷന്റെ ഭാ​ഗമായി മഹേഷ് ബാബു പറഞ്ഞ ഒരു തമാശയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. രുദ്ര എന്ന കഥാപാത്രമായാണ് മഹേഷ് വാരാണസിയിലെത്തുന്നത്. ചിത്രത്തിൽ അഭിനയിക്കാനായി രാജമൗലി തന്നെ വിളിച്ചപ്പോൾ താനൊരു കണ്ടീഷൻ വച്ചെന്ന് പ്രിയങ്ക പറഞ്ഞിരുന്നു. തനിക്ക് ഡാൻസ് കളിക്കാൻ ഒരു അവസരം തരണമെന്ന് രാജമൗലിയോട് ആവശ്യപ്പെട്ടുവെന്നും പ്രിയങ്ക പറഞ്ഞിരുന്നു. ഞാൻ അങ്ങനെ ചോദിക്കണ്ടായിരുന്നു.

കാരണം അതുകൊണ്ടാണ് നമുക്ക് ഒന്നിച്ച് ഡാൻസ് ചെയ്യേണ്ടി വന്നതെന്ന് പ്രിയങ്ക മഹേഷ് ബാബുവിനോട് തമാശയായി പറഞ്ഞു. പാവം മഹേഷ്, വിശ്രമമില്ലാതെ മണിക്കൂറുകളോളം ഞങ്ങൾക്ക് റി​ഹേഴ്സൽ ചെയ്യേണ്ടി വന്നുവെന്നും പ്രിയങ്ക ഓർമിച്ചു. ഇതിന് പിന്നാലെയുള്ള മഹേഷ് ബാബുവിന്റെ പ്രതികരണത്തെക്കുറിച്ച് പ്രിയങ്ക പറഞ്ഞതാണ് ആരാധകരിൽ ചിരി പടർത്തിയിരിക്കുന്നത്.

'നീ കാരണമാണ്, നീ കാരണമാണ് എനിക്കും ഇത് ചെയ്യേണ്ടി വരുന്നത്' എന്ന് മഹേഷ് പറഞ്ഞുവെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. പിന്നാലെ പാട്ടിനെക്കുറിച്ച് മഹേഷ് ബാബുവും പറഞ്ഞു. 'ഇത് സെൻസേഷണലാണ്. ഞങ്ങൾ ഒരു പാട്ട് ഷൂട്ട് ചെയ്തിട്ടുണ്ട്. അത് ഞങ്ങളുടെ മനസിലിപ്പോഴും മുഴങ്ങി കൊണ്ടിരിക്കുകയാണ്. പ്രിയങ്ക എപ്പോഴും ആ പാട്ട് പാടിക്കൊണ്ടിരിക്കും. ശരിക്കും ഇവൾക്ക് ഡാൻസ് ചെയ്യണമെന്ന് പറഞ്ഞതു കൊണ്ടാണ് ആ പാട്ടുണ്ടായത്'.- മഹേഷ് ബാബു പറഞ്ഞു.

Priyanka Chopra, Mahesh Babu
'കുറേ നാളായി ഡാൻസ് ചെയ്തിട്ട്, എന്നെക്കൊണ്ട് ഡാൻസ് കളിപ്പിക്കണം, പ്ലീസ്...; രാജമൗലിയോട് പറഞ്ഞതിനെക്കുറിച്ച് പ്രിയങ്ക ചോപ്ര

അതേസമയം അടുത്ത വർഷം ചിത്രം തിയറ്ററുകളിലെത്തും. സിനിമയ്ക്കായി മഹേഷ് ബാബു നടത്തിയ ബോഡി ട്രാന്‍സ്ഫോര്‍മേഷന്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ ഷൂട്ടിന്റെ ആദ്യ ഷെഡ്യൂള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. ചിത്രത്തിന്റെ സഹനിര്‍മാതാവ് കൂടിയായ മഹേഷ് ബാബു സിനിമയ്ക്കായി പ്രതിഫലം വാങ്ങുന്നില്ലെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.

Summary

Cinema News: Priyanka Chopra talks about Mahesh Babu dance in Varanasi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com