

തെന്നിന്ത്യൻ താരം സാമന്തയുടെ കരിയർ അവസാനിച്ചെന്ന് പ്രശസ്ത സിനിമ നിർമാതാവ് ചിട്ടിബാബു. സാമന്തയുടെ ഏറ്റവും പുതിയ ചിത്രം ശാകുന്തളം തിയേറ്ററുകളിൽ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാതിരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ വിമർശനം.
സാമന്തയുടെ സ്റ്റാർ നായിക പദവി നഷ്ടപ്പെട്ടതോടെ മുന്നിൽ വരുന്ന എല്ലാ അവസരങ്ങളും അവർ സ്വീകരിക്കുകയാണ്. വിവാഹ മോചനത്തിന് ശേഷം 'പുഷ്പ'യിൽ ഐറ്റം ഡാൻസ് ചെയ്‌തത് താരത്തിന് മറ്റ് ജീവിതമാർഗം ഇല്ലാത്തത് കൊണ്ടാണെന്നും ചിട്ടിബാബു പറഞ്ഞു.
അവർക്ക് ഒരിക്കലും ഇനി പഴയ രീതിയിലേക്ക് എത്താൻ കഴിയില്ല. വിലകുറഞ്ഞ നാടകമാണ് സിനിമ പ്രമേഷന് വന്നിരിന്ന് സാമന്ത കാണിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശാകുന്തളത്തിൽ അവർക്ക് നായിക കഥാപാത്രം ലഭിച്ചപ്പോൾ ആശ്ചര്യപ്പെട്ടു. താരത്തിന്റെ സിനിമ ജീവിതം അവസാനിച്ചു ഇനി കിട്ടുന്ന അവസരം സ്വീകരിച്ചു മുന്നോട്ടു പോകാം.
യശോദ സിനിമ പ്രമോഷന് വന്നപ്പോൾ അവർ കരഞ്ഞു. ശാകുന്തളം പ്രമോഷന് വന്നപ്പോഴും അതു തന്നെയാണ് അവർ ചെയ്തത്. സഹതാപം പിടിച്ചുപറ്റാനാണ് അവർ ശ്രമിക്കുന്നത്. അവരുടെ എല്ലാ പ്രശ്‌നങ്ങളും പുറത്തു പറയേണ്ട കാര്യമില്ല. സെന്റിമെൻസ് കൊണ്ട് ജനങ്ങൾ സിനിമ കാണില്ല. ഉള്ളടക്കമാണ് പ്രധാനം. സിനിമയും കഥാപാത്രവും നല്ലതാണെങ്കിൽ ജനങ്ങൾ പിന്തുണയ്‌ക്കും. സാമന്ത ഇപ്പോൾ ചെയ്‌തുകൊണ്ടിരിക്കുന്നത് വിലകുറഞ്ഞതും ഭ്രാന്തവുമായ കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates