സിനിമ ഫെയ്സ്ബുക്കിൽ അപ്‌ലോഡ്‌ ചെയ്തു; 'ആഹാ' സംവിധായകനെതിരെ നിർമാതാവിന്റെ പരാതി; കേസ്

ചിത്രത്തിന്റെ കോപ്പി റൈറ്റ് വിഷയവുമായി ബന്ധപ്പെട്ട തർക്കമാണ് കേസായിരിക്കുന്നത്
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്
Updated on: 
1 min read

കൊച്ചി: 2021ൽ പുറത്തിറങ്ങിയ 'ആഹാ' സിനിമയുടെ സംവിധായകനെതിരെ അതേ സിനിമയുടെ നിർമാതാവ് നൽകിയ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സിനിമയുടെ സംവിധായകൻ ബിപിൻ പോൾ സാമുവലിനെതിരെ നിർമാതാവ് പ്രേം അബ്രഹാമാണ് പരാതി നൽകിയത്. 

ചിത്രത്തിന്റെ കോപ്പി റൈറ്റ് വിഷയവുമായി ബന്ധപ്പെട്ട തർക്കമാണ് കേസായിരിക്കുന്നത്. ചിത്രത്തിന്റെ പ്രിന്റ് സംവിധായകൻ സാമൂഹിക മാധ്യമങ്ങൾ വഴിയും മറ്റ് ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയും പ്രചരിപ്പിച്ചതായും ഇത് വലിയ സാമ്പത്തിക ബാധ്യതയാണ് തനിക്ക് ഉണ്ടാക്കിത്തീർത്തതെന്നും നിർമാതാവ് പരാതിയിൽ പറയുന്നു. കോപ്പിറൈറ്റ്സ് ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

ചിത്രത്തിന്റെ പ്രിന്റ് സംവിധായകൻ വ്യാപകമായി ഫെയ്സ്ബുക്ക് അടക്കമുള്ള മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. നിയമ വി​രുദ്ധമായാണ് ലിങ്ക് പ്രചരിപ്പിച്ചിരിക്കുന്നതെന്നും സംവിധായകന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് അടക്കമുള്ളവ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പൊലീസ് വ്യക്തമാക്കി. 

ഇന്ദ്രജിത്ത് സുകുമാരനെ കേന്ദ്ര കഥാപാത്രമാക്കിയാണ് ആഹാ സിനിമ പുറത്തിറങ്ങിയത്. മനോജ് കെ ജയൻ, അശ്വിൻ കുമാർ, ശാന്തി ബാലചന്ദ്രൻ, അമിത് ചക്കാലക്കൽ എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com