പ്രൊഡക്ഷൻ കൺട്രോളർ സിനിമ ലൊക്കേഷന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ

മൂവാറ്റുപുഴ പെരിങ്ങേഴയിൽ സിനിമ ലൊക്കേഷനിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്
PRODUCTION CONTROLLER
നിധീഷ് മുരളി
Updated on
1 min read

കൊച്ചി: പ്രൊഡക്ഷൻ കൺട്രോളർ സിനിമ ലൊക്കേഷനിലെ ശുചിമുറിയിൽ മരിച്ച നിലയിൽ. കൂവപ്പടി കാവുംപുറം ​ഗവൺമെന്റ് യുപി സ്കൂളിന് സമീപം കോമത്തുശ്ശേരിയിൽ നിധീഷ് മുരളിയാണ് (42) മരിച്ചത്. മൂവാറ്റുപുഴ പെരിങ്ങേഴയിൽ സിനിമ ലൊക്കേഷനിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിരവധി സിനിമകളുടെ പ്രൊഡക്ഷൻ ഡിസൈനറായിരുന്ന നിധീഷ് മുരളി നിർമാതാവുമായിരുന്നു. സ്വന്തമായി നിർമിക്കുന്ന ടെലിഫിലിമിന്റെ ഷൂട്ടിങ്ങിനിടയിലാണ് സംഭവമുണ്ടായത്. നിധീഷിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി സൂചനയുണ്ട്. ഇരുപതോളം സിനിമകളുടെ പ്രൊഡക്ഷൻ കൺട്രോളറായി പ്രവർത്തിച്ചിട്ടുണ്ട്. രഞ്ജിതയാണ് ഭാര്യ. നീരജ് കൃഷ്ണ, യദു കൃഷ്ണ എന്നിവർ മക്കളാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com