

ആരാധകരുടെ മനസില്‍ നീറുന്ന ഓര്‍മാണ് പുനീത് രാജ്കുമാര്‍. 2021 ഒക്ടോബര്‍ 29ന് വിടപറയുമ്പോള്‍ പ്രിയതാരത്തിന് 46 വയസ് മാത്രമായിരുന്നു പ്രായം. ഇന്നലെ കന്നഡയുടെ പ്രിയതാരത്തിന്റെ 49ാം പിറന്നാളായിരുന്നു. സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് പ്രിയതാരത്തിന്റെ ഓര്‍മകള്‍ പങ്കുവച്ചത്.
പുനീതിന്റെ സഹോദരനും നടനുമായ ശിവ രാജ്കുമാര്‍, കന്നഡയിലെ മറ്റ് പ്രമുഖ താരങ്ങളായ റിഷഭ് ഷെട്ടി, രക്ഷിത് ഷെട്ടി, കിച്ച സുദീപ്, ധനജ്ഞയ് തുടങ്ങിയവരാണ് പനീതിന്റെ ജന്മവാര്‍ഷികത്തില്‍ ഓര്‍മകളുമായി എത്തിയത്. പുനീതിന്റെ ഭാര്യ അശ്വിനിയും പ്രിയതമന് പിറന്നാള്‍ ആശംസകളുമായി എത്തി. എന്നും ഞങ്ങളുടെ ഹൃദയത്തിലുണ്ടാകും എന്നാണ് അശിനി കുറിച്ചത്.
ഹാപ്പി ബര്‍ത്ത്‌ഡേ അപ്പു. സഹോദരാ, നീ ഞങ്ങളുടെ ജീവിതത്തിലേക്ക് ഗിഫ്റ്റായാണ് എത്തിയത്. എല്ലാവരുടേയും ഹൃദയത്തില്‍ നീ പുനീതായി. ആളുകള്‍ നിന്നില്‍ ദൈവത്തെയാണ് കാണുന്നത്. നീ നിരവധി പേരെയാണ് മുന്നോട്ടു നയിക്കുന്നത്. അവരുടെ വഴികാട്ടി. ലക്ഷക്കണക്കിന് പേരാണ് പവര്‍ സ്റ്റാറിനെ സ്‌നേഹിക്കുന്നത്. പക്ഷേ എനിക്ക് നീ എന്നും എന്റെ അനിയനാണ്. എന്റെ കൈ പിടിച്ച് നടക്കുന്ന കൂട്ടുകാരന്‍. നിന്റെ ചിരിയാണ് എന്റെ സന്തോഷം. എന്റെ നെഞ്ചില്‍ കിടക്കുന്നതാണ് ആശ്വാസം. നീ എന്നും എന്റെ ഹൃദയത്തില്‍ രാജീവിനെപ്പോലെ ജീവിക്കും. - ശിവ രാജ്കുമാര്‍ കുറിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
നിന്നെ എപ്പോഴും മിസ് ചെയ്യുന്നുണ്ട് സുഹൃത്തേ എന്നാണ് കിച്ച സുദീപ് കുറിച്ചത്. രക്ഷിത് ഷെട്ടിയും അപ്പുവിന് ആശംസകള്‍ അറിയിച്ച് കുറിപ്പ് പങ്കുവച്ചു. എന്റെ പ്രിയപ്പെട്ട അപ്പുവിന് ജന്മദിനാശംസകള്‍. കന്നഡ സിനിമയ്ക്ക് അദ്ദേഹം നല്‍കിയ സമാനതകളില്ലാത്ത സംഭാവനകളെ ആദരിക്കുന്നു. നമ്മുടെ പ്രിയപ്പെട്ട അപ്പു സാറിനെ അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ ഓര്‍ക്കുന്നു. അദ്ദേഹത്തിന്റെ പാരമ്പര്യം എന്നും നിലനില്‍ക്കും.- രക്ഷിത് കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates