ലിയോയിൽ പുണ്യ എലിസബത്തും, ഫോട്ടോയുമായി താരം; ഇതിലും ഭേദം ഷൂട്ടിങ് കണ്ട് വരുന്നതായിരുന്നു എന്ന് കമന്റ്

സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിലൂടെ പുണ്യ തന്നെയാണ് ലിയോയിൽ അഭിനയിച്ചതിനെക്കുറിച്ച് പങ്കുവച്ചത്
ഫോട്ടോ: ഇൻസ്റ്റ​ഗ്രാം
ഫോട്ടോ: ഇൻസ്റ്റ​ഗ്രാം
Updated on
1 min read

ഗൗതമന്റെ രഥം എന്ന ചിത്രത്തിലൂടെ മലയാളികളുടെ ശ്രദ്ധനേടിയ നടിയാണ് പുണ്യ എലിസബത്ത്. വിജയ്‌ ചിത്രം ലിയോയിലും പുണ്യ വേഷമിട്ടിരുന്നു. തൃഷയുടെ സുഹൃത്തിന്റെ വേഷത്തിലാണ് താരം എത്തിയത്. അത്ര ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രം അല്ലാത്തതിനാൽ സിനിമ കണ്ടവർക്കു പോലും പുണ്യയെ തിരിച്ചറിയാനായില്ല. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിലൂടെ പുണ്യ തന്നെയാണ് ലിയോയിൽ അഭിനയിച്ചതിനെക്കുറിച്ച് പങ്കുവച്ചത്. 

തൃഷയ്ക്കൊപ്പമുള്ള ചിത്രത്തിനൊപ്പമായിരുന്നു പോസ്റ്റ്. വലിയ വാദങ്ങളൊന്നുമില്ല. പക്ഷേ ഈ സിനിമയുടെ ഷൂട്ടിങ് കാണാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്.- എന്ന കുറിപ്പിലാണ് താരം ലിയോ ലൊക്കേഷൻ ചിത്രം പങ്കുവച്ചത്. ലിയോയിൽ പുണ്യ അഭിനയിച്ചിരുന്നു എന്ന് പലരും തിരിച്ചറിഞ്ഞതുതന്നെ ഈ പോസ്റ്റിലൂടെയാണ്. താരത്തിന് ആശംസകളുമായി നിരവധി പേർ എത്തി. 

അതിനൊപ്പം പരിഹാസിച്ചുകൊണ്ടും കമന്റുകൾ എത്തി. അമ്പട, ഇതിലും ഭേദം ഷൂട്ടിംഗ് കണ്ടിട്ട് തിരികെ വരുന്നതായിരുന്നു.- എന്നായിരുന്നു ഒരാളുടെ കമന്റ്. അതിന് പുണ്യ മറുപടിയും നൽകി. വലിയ വേഷമാണു ചെയ്തതെന്ന് ഞാൻ ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. എന്നിരുന്നാലും ഞാൻ നന്ദിയുള്ളവളാണ്. എനിക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനും നേടാനുമുണ്ടെന്ന് എന്നെത്തന്നെ ഓർമിപ്പിക്കാൻ വേണ്ടി മാത്രമാണ് ഈ പോസ്റ്റ്.- താരം കുറിച്ചു. 

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ നിരവധി മലയാളികളാണ് വേഷമിട്ടത്. വിജയ്‌യുടെ മകനായി മാത്യു തോമസ് ആണ് എത്തിയത്. കൂടാതെ വിജയ്‌യുടെ സഹോദരി വേഷത്തിലെത്തി മഡോണ സെബാസ്റ്റ്യൻ ഞെട്ടിച്ചിരുന്നു. ബാബു ആന്റണി, ശാന്തി മായാദേവി എന്നിവരും ചിത്രത്തിൽ അഭിനയിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

I'M Game
Nivin Pauly, Jason Sanjay and Vijay
Mohan Sharma
Anoop Menon
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com