ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന 'റോക്കട്രി: ദി നമ്പി ഇഫക്റ്റ്'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ അടുത്ത വർഷം ഏപ്രിൽ 1നാണ് ചിത്രത്തിന്റെ റിലീസ്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായാണ് സിനിമ പ്രേക്ഷകരിലേക്കെത്തുന്നത്.
നമ്പി നാരായണൻ തന്നെ രചിച്ച 'റെഡി ടു ഫയർ: ഹൗ ഇന്ത്യ ആന്റ് ഐ സർവൈവ്ഡ് ദി ഐഎസ്ആർഒ സ്പൈ കേസ്' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ നമ്പി നാരായണനായി അഭിനയിക്കുന്നത് നടൻ മാധവനാണ്. മാധവൻ തന്നെയാണ് ചിത്രത്തിന്റെ കഥയും സംവിധാനവും നിർമ്മാണവും. സിനിമയിലെ വിവിധ കാലഘട്ടങ്ങൾ അവതരിപ്പിക്കാൻ മാധവൻ നടത്തിയ മേക്ക് ഓവറുകൾ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. സിമ്രാൻ ആണ് ചിത്രത്തിൽ മാധവൻറെ നായിക. പതിനഞ്ച് വർഷത്തിന് ശേഷമാണ് ഇരുവരും സിനിമയിൽ ഒന്നിക്കുന്നത്.
നമ്പി നാരായണൻറെ ജീവിതത്തിലെ ഏറ്റവും സംഭവബഹുലമായ 27 വയസ്സു മുതൽ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് സിനിമയിൽ പ്രതിപാദിക്കുന്നത്. 100 കോടിക്ക് മുകളിലാണ് സിനിമയുടെ ബജറ്റ്. ചിത്രത്തിൽ നിർണായക വേഷത്തിൽ ഷാരൂഖ് ഖാനും സൂര്യയും എത്തുന്നുണ്ട്. ഹിന്ദിയിൽ ഷാരുഖ് ഖാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തെ തമിഴിൽ സൂര്യയാണ് അവതരിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം കോവിഡ് പശ്ചാതലത്തിൽ മാറ്റിവയ്ക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates