'വെറുതേ ഇരുന്ന സൂര്യയോട് പോയി സംസാരിക്കാൻ പറഞ്ഞ്, ഇളക്കി വിട്ടു'; ജ്യോതികയുമായുള്ള പ്രണയകഥ പറഞ്ഞ് രാധികയും ശിവകുമാറും

ജ്യോതികയോട് പോയി സംസാരിക്കൂ എന്ന് സൂര്യയോട് ഞാൻ പറയും
Radhika, Jyothika, Suriya,
Sivakumar
Radhika, Jyothika, Suriya, Sivakumarവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

തമിഴകത്ത് ഇന്നും നിറഞ്ഞു നിൽക്കുന്ന നടിയാണ് രാധിക ശരത്കുമാർ. എഴുപതുകളിൽ തുടങ്ങിയതാണ് രാധികയുടെ സിനിമാ ജീവിതം. 50 വർഷത്തോട് അടുക്കുകയാണ് രാധികയുടെ സിനിമാ യാത്ര. ആദ്യ കാലത്ത് രാധികയ്ക്കൊപ്പം അഭിനയിച്ച നടനായിരുന്നു സൂര്യയുടെ അച്ഛൻ ശിവകുമാർ. സൂര്യയ്ക്കൊപ്പവും രാധിക സ്ക്രീൻ പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ വെറുതേ ഇരുന്ന സൂര്യയെ ജ്യോതികയുമായി ചേര്‍ത്തുവച്ച 'അയോഗ്യപ്പയല്‍' രാധികയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ശിവകുമാർ. ​

ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും. വളരെ രസകരമായാണ് ആ കഥ ഇരുവരും പറഞ്ഞത്. "സെറ്റിൽ സൂര്യ വളരെ സൈലന്റാണ്. അടങ്ങിയിരിക്കും. സൂര്യാ, നീയിങ്ങനെ ഇരിക്കരുത്, ധെെര്യമായിരിക്കൂ, നന്നായി ചിരിക്കൂ എന്നെല്ലാം ഞാൻ പറയും. ആ സിനിമയില്‍ ജ്യോതികയാണ് നായിക. ഒരു മൂലയില്‍ ജ്യോതികയും ശാന്തമായിരിക്കും. ജ്യോതികയോട് പോയി സംസാരിക്കൂ എന്ന് സൂര്യയോട് ഞാൻ പറയും".- രാധിക ശരത്കുമാർ പറഞ്ഞു.

ചിട്ടി എന്ന സീരിയലില്‍ ഞാൻ അഭിനയിക്കുന്ന കാലത്ത് സൂര്യ- ജ്യോതിക പ്രണയം വലിയ വിഷയമാണ്. രാവിലെ മുതല്‍ വെെകുന്നേരം വരെ ശിവകുമാർ സാറിന്റെ അടുത്ത് അതേക്കുറിച്ച്‌ മാത്രമേ ഞാൻ ചോദിക്കൂ. സൂര്യ എന്നെ ഫോണ്‍ ചെയ്ത് അപ്പ എന്ത് പറയുകയാണെന്ന് ചോദിക്കുമായിരുന്നെന്നും രാധിക ഓർത്തെടുത്തു. ഇതേക്കുറിച്ച്‌ ശിവകുമാറും തമാശയായി സംസാരിച്ചു. "വെറുതേ ഇരുന്ന സൂര്യയോട് സംസാരിക്ക് സംസാരിക്ക് എന്ന് പറഞ്ഞ് ജ്യോതികയുമായി ചേര്‍ത്ത് വച്ചത് ഈ അയോഗ്യപ്പയലാണ്.

അവർ ചുമ്മാതിരുന്നേനെ. ഇവള്‍ അവരെ ഇളക്കി വിട്ടു. ഇന്നവന്‍ രണ്ട് കുട്ടികളുടെ അച്ഛനായി."- ശിവകുമാർ പറഞ്ഞു. ‌"എനിക്കൊപ്പം അഭിനയിച്ച നായികമാരോടൊപ്പം എത്ര സിനിമകളില്‍ ഞാൻ ക്ലോസ് ആയി അഭിനയിച്ചു എന്ന് എനിക്കു തന്നെ അറിയില്ല. പക്ഷേ സൂര്യ ഡീസന്റാണ്. പ്രണയ രംഗങ്ങളില്‍ പോലും നായികയെ തൊടാതെയാണ് സൂര്യ അഭിനയിക്കുന്നത്.

അത്രയധികം പരിധികള്‍ സൂര്യ സൂക്ഷിക്കും".- ശിവകുമാർ പറഞ്ഞു. തന്നെ സംബന്ധിച്ച് സൂര്യയോട് ജ്യോതികയെ വിവാഹം ചെയ്യരുത് എന്ന് പറയാനുള്ള ഒരു അവകാശവും ഇല്ലായിരുന്നു. പ്രശ്‌നം എല്ലാം സൂര്യയുടെ അമ്മയ്ക്കായിരുന്നു. നാല് നാലര വര്‍ഷം അവര്‍ പ്രണയിച്ചു, സത്യസന്ധമായ പ്രണയത്തിന് മുന്നില്‍ ഞങ്ങള്‍ സല്യൂട്ട് അടിച്ച് മുട്ടുമടക്കി- ശിവകുമാര്‍ കൂട്ടിച്ചേർത്തു.

Summary

Cinema News: Actress Radhika shared a heartwarming story about Suriya and Jyothika romance.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com