'കുറ്റങ്ങള്‍ തടയുന്നതില്‍ നിന്നും പൊലീസ് മാറി, അതിനാല്‍ ദാവൂദ് ഇബ്രാഹിനൊപ്പം ചേരുന്നു'; രാഘവ് ഛദ്ദയെ പരിഹസിച്ച് പ്രകാശ് രാജ്

റെയ്ഡുകള്‍ ഭയന്നാണ് രാഘവ് ഛദ്ദ പാര്‍ട്ടി മാറിയതെന്നാണ് ധ്രുവ് റാഠി പറഞ്ഞത്.
Raghav Chadha, Prakash Raj
Raghav Chadha, Prakash Raj
Updated on
1 min read

ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും ബിജെപിയിലേക്ക് കൂടുമാറ്റം നടത്തിയ രാഘവ് ഛദ്ദയെ പരിഹസിച്ച് നടന്‍ പ്രകാശ് രാജ്. മുമ്പ് ബിജെപിയെ ഗുണ്ടകളുടെ പാര്‍ട്ടിയെന്ന് വിളിച്ചിട്ടുള്ള രാഘവിന്റെ മാറ്റത്തെ ക്രൈമിനെ പ്രതിരോധിക്കാന്‍ ദാവൂദ് ഇബ്രാഹിമിന്റെ ഗ്യാങില്‍ ചേരുന്നതുമായാണ് പ്രകാശ് രാജ് താരതമ്യം ചെയ്തത്.

Raghav Chadha, Prakash Raj
കൊടുക്കാനുള്ളതിന്റെ മൂന്നിരട്ടി കിട്ടാനുണ്ട്; പറ്റിച്ചല്ല ജീവിക്കുന്നത്; 'ഫ്രോഡ്' വിളിക്കെതിരെ മുരളി കുന്നുംപുറത്ത്

'കുറ്റകൃത്യങ്ങള്‍ക്കെതിരെ പോരാടുക എന്ന തത്വത്തില്‍ നിന്ന് പോലീസ് മാറിപ്പോയതിനാല്‍ ഞാന്‍ ജോലി രാജിവെക്കുന്നു; പകരം ദാവൂദ് ഇബ്രാഹിമിനൊപ്പം ചേരുന്നു - രാഘവ് ഛദ്ദ' എന്നായിരുന്നു പ്രകാശ് രാജിന്റെ ട്വീറ്റ്. പ്രകാശ് രാജിന്റെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. താരത്തെ എതിര്‍ത്തും അനുകൂലിച്ചുമെല്ലാം ആളുകളെത്തുന്നുണ്ട്.

Raghav Chadha, Prakash Raj
ഒറ്റയാൻ ബോക്സ് ഓഫീസ് ഇളക്കി മറിച്ചിട്ട് ഇന്നേക്ക് ഒരു വർഷം! 23 ദിവസം കൊണ്ട് തളച്ച് പിള്ളേർ സംഘം; റെക്കോർഡിട്ട് 'വാഴ 2'

നേരത്തെ രാഘവ് ഛദ്ദയുടെ പാര്‍ട്ടി മാറ്റത്തിനെതിരെ ധ്രുവ് റാഠിയടക്കമുള്ളവരും രംഗത്തെത്തിയിരുന്നു. വഞ്ചകനെന്നായിരുന്നു ധ്രുവ് റാഠി രാഘവിനെക്കുറിച്ച് പറഞ്ഞത്. ഇഡിയുടേയും സിബിഐയുടേയും റെയ്ഡുകള്‍ ഭയന്നാണ് രാഘവ് ഛദ്ദ പാര്‍ട്ടി മാറിയതെന്നാണ് ധ്രുവ് റാഠി പറഞ്ഞത്.

എഎപി അതിന്റെ അടിസ്ഥാന തത്വങ്ങളില്‍ നിന്നും വ്യതി ചലിച്ചുവെന്നാണ് തന്റെ മാറ്റത്തെക്കുറിച്ച് ഛദ്ദ പറഞ്ഞത്. അതേസമയം തനിക്കൊപ്പം ആറ് എഎപി എംപിമാരേയും കൊണ്ടാണ് രാഘവ് ഛദ്ദയുടെ മാറ്റം. സന്ദീപ് പാഥക്, സ്വാതി മലിവാള്‍, ഹര്‍ഭജന്‍ സിങ് തുടങ്ങിയവരും രാഘവിനൊപ്പം ബിജെപിയിലെത്തിയിട്ടുണ്ട്. എഎപിയുടെ പത്തില്‍ ഏഴ് എംപിമാരും ബിജെപിയിലേക്ക് മാറിയതോടെ കൂറുമാറ്റ നിരോധന നിയമത്തില്‍ നന്നും രക്ഷപ്പെടുകയും ചെയ്തു.

Summary

Raghav Chadha gets trolled by Prakash Raj for joining BJP.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com