'ടിവിയില്‍ കാണിച്ചത് ഐശ്വര്യ റായിയുടെ ഡാന്‍സ് മാത്രം': രാഹുല്‍ ഗാന്ധിയുടെ പ്രസംഗം വിവാദത്തില്‍, വിമര്‍ശിച്ച് ഗായിക

അയോധ്യ രാമക്ഷേത്ര ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പരാമര്‍ശമാണ് വിവാദമായത്
രാഹുല്‍ ഗാന്ധി, ഐശ്വര്യ റായ്
രാഹുല്‍ ഗാന്ധി, ഐശ്വര്യ റായ്ഫയല്‍
Updated on
1 min read

നടി ഐശ്വര്യ റായ്‌ക്കെതിരെയുള്ള പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗായിക സോന മഹാപ്രത. അയോധ്യ രാമക്ഷേത്ര ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പരാമര്‍ശമാണ് വിവാദമായത്. രാഷ്ട്രീയ നേട്ടത്തിനായി സ്ത്രീകളെ ഇകഴ്ത്തിക്കാട്ടുകയാണ് എന്നാണ് ഗായിക പറഞ്ഞത്.

രാഹുല്‍ ഗാന്ധി, ഐശ്വര്യ റായ്
'എന്നെന്നും എന്റേത്'; രാകുല്‍ പ്രീതും ജാക്കി ഭാഗ്നാനിയും വിവാഹിതരായി; ചിത്രങ്ങള്‍

ഭാരത് ജോഡോ ന്യായ് യാത്രയുമായി ബന്ധപ്പെട്ട് ഉത്തര്‍ പ്രദേശ് പ്രയാഗ് രാജില്‍ നടന്ന പൊതുപരിപാടിയില്‍ വച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങ് നിങ്ങള്‍ കണ്ടിരുന്നോ? ഒരു ഒബിസി മുഖമെങ്കിലും അവിടെയുണ്ടായിരുന്നോ? അമിതാഭ് ബച്ചനും ഐശ്വര്യ റായിയും നരേന്ദ്രമോദിയും ഉണ്ടായിരുന്നു. ടെലിവിഷന്‍ ചാനലുകള്‍ ഐശ്വര്യ റായിയുടെ ഡാന്‍സ് മാത്രമാണ് കാണിച്ചത്. പാവപ്പെട്ട ജനങ്ങളെക്കുറിച്ചുള്ള ഒന്നും അവര്‍ കാണിച്ചില്ല. - എന്നാണ് രാഹുല്‍ ഗാന്ധി പ്രസംഗത്തില്‍ പറയുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇത് വൈറലായതോടെയാണ് സോന മഹാപത്ര വിമര്‍ശനവുമായി രംഗത്തെത്തിയത്. സ്ത്രീവിരുദ്ധ സമൂഹത്തില്‍ അവരുടെ പ്രസംഗത്തിന് കയ്യടി നേടാന്‍ രാഷ്ട്രീയക്കാര്‍ സ്ത്രീകളെ ഇകഴ്ത്തിക്കാണിക്കുന്നത് എന്തിനാണ് ? പ്രിയപ്പെട്ട രാഹുല്‍ ഗാന്ധി, നിങ്ങളുടെ സ്വന്തം അമ്മയും സഹോദരിയും മുന്‍പ് ഇത്തരത്തിലുള്ള അനുഭവത്തിലൂടെ കടന്നുപോയിട്ടുണ്ടെന്ന് ഉറപ്പാണ്. നിങ്ങള്‍ക്ക് അതിന്റെ ബുദ്ധിമുട്ട് അറിയുമല്ലോ? കൂടാതെ ഐശ്വര്യ റായ് മനോഹരമായാണ് നൃത്തം ചെയ്തത്.- സോന കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Tini tom
Supriya Shrinate Hits Back At BJP MP Giriraj Singh Over Rahul Gandhi’s Boat Viral Photo
today top five news
INDIA Bloc MPs, Led By Rahul Gandhi, Head To Gandhi Smriti To Support Students
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com