'പൊന്മാനിലെ അവസരം നഷ്ടപ്പെടുത്തേണ്ടി വന്നു; ഒഴുക്കിനൊപ്പം പോവുക എന്നേ ഉള്ളൂ'

ഷാജിമോൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ രാഹുലെത്തിയത്.
Ponman, Rahul Rajagopal
Ponman, Rahul Rajagopalഇൻസ്റ്റ​ഗ്രാം
Updated on
1 min read

വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ സിനിമാ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ നടനാണ് രാഹുൽ രാജ​ഗോപാൽ. ബേസിൽ ജോസഫ് നായകനായെത്തിയ പൊന്മാനിലേക്ക് തന്നെ പരി​ഗണിച്ചിരുന്നുവെന്നും എന്നാൽ തനിക്ക് ആ സിനിമ ചെയ്യാൻ കഴിഞ്ഞില്ലെന്നും പറയുകയാണ് രാഹുലിപ്പോൾ.

തന്റെ ഈ സിനിമാ യാത്രയിൽ ചില അവസരങ്ങൾ തനിക്ക് നഷ്ടപ്പെടുത്തേണ്ടി വന്നുവെന്ന് സിനിമാ എക്സ്പ്രസിനോട് നടൻ പറഞ്ഞു. "കൊല്ലംകാരനായതു കൊണ്ട് ജ്യോതിഷ് ശങ്കറേട്ടൻ എന്നെ പൊന്മാനിലെ ഒരു പ്രധാന കഥാപാത്രത്തിനായി പരി​ഗണിച്ചിരുന്നു. പക്ഷേ ആ സമയത്ത് ഞാൻ മമ്മൂക്കയുടെ ടർബോയുടെയും അതുപോലെ കൊണ്ടൽ എന്ന ചിത്രത്തിന്റെയും ഷെഡ്യൂളിൽ ആയിരുന്നു.

അതുകൊണ്ട് എനിക്ക് ആ സിനിമയുടെ ഭാ​ഗമാകാനായില്ല. ഇതൊരു ലക്ഷ്യസ്ഥാനമായി ഞാൻ കാണുന്നില്ല. ഇതൊരു യാത്രയാണ്, ഒഴുക്കിനൊപ്പം പോവുക എന്നതാണ്. കിട്ടുന്ന കഥാപാത്രങ്ങൾ ചെയ്യുക അത്രയേ ഉള്ളൂ".- രാ​ഹുൽ വ്യക്തമാക്കി.

Ponman, Rahul Rajagopal
'അവന്തിക എന്തിന് എന്നെപ്പോലെ ആകണം, അവൾക്ക് അവളുടേതായ സ്റ്റൈലുണ്ട്'; മകളുടെ സിനിമാ അരങ്ങേറ്റത്തെക്കുറിച്ച് ഖുശ്ബു

കൃഷാന്ദ് സംവിധാനം ചെയ്ത മസ്തിഷ്ക മരണം ആണ് രാഹുലിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയിരിക്കുന്ന ചിത്രം. ഷാജിമോൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ രാഹുലെത്തിയത്. മസ്തിഷ്ക മരണത്തിലെ രാഹുലിന്റെ കഥാപാത്രം ഏറെ കയ്യടി നേടുകയും ചെയ്തിരുന്നു.

Ponman, Rahul Rajagopal
'സല്ലാപത്തില്‍' നായികയാകേണ്ടിയിരുന്നത് ആനി; ആ കവര്‍ ചിത്രത്തിലൂടെ മഞ്ജു വാര്യരുടെ ജീവിതം മാറി മറിഞ്ഞു; മലയാള സിനിമയും..!

അതേസമയം ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത പൊന്മാൻ 2025 ലാണ് തിയറ്ററുകളിലെത്തിയത്. ബേസിലിനൊപ്പം ലിജോമോൾ, ആനന്ദ് മന്മദൻ, സജിൻ ​ഗോപു എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

Summary

Cinema News: Actor Rahul Rajagopal opens up about missing out on Ponman movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com