ഭര്‍ത്താവ് ജയിലില്‍, ഒരു മാസത്തിന് ശേഷം ഷൂട്ടിങ് സെറ്റില്‍ എത്തി ശില്‍പ ഷെട്ടി (വിഡിയോ)

ഡാന്‍സ് റിയാലിറ്റി ഷോ ആയ സൂപ്പര്‍ ഡാന്‍സറിന്റെ സെറ്റിലേക്കാണ് ഒരു മാസത്തിന് ശേഷം താരം എത്തിയത്
ശിൽപ ഷെട്ടി/ ഫയൽ ചിത്രം
ശിൽപ ഷെട്ടി/ ഫയൽ ചിത്രം
Updated on
1 min read

നീലച്ചിത്ര നിര്‍മാണക്കേസില്‍ ഭര്‍ത്താവ് രാജ്കുന്ദ്ര അറസ്റ്റിലായതിനു ശേഷം ആദ്യമായി ഷൂട്ടിങ് സെറ്റിലെത്തി നടി ശില്‍പ ഷെട്ടി. ഡാന്‍സ് റിയാലിറ്റി ഷോ ആയ സൂപ്പര്‍ ഡാന്‍സറിന്റെ സെറ്റിലേക്കാണ് ഒരു മാസത്തിന് ശേഷം താരം എത്തിയത്. 

കാരവനില്‍ നിന്ന് ഇറങ്ങിയ താരം മാധ്യമപ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തുകൊണ്ട് സെറ്റിലേക്ക് കയറുന്നതാണ് വിഡിയോയില്‍. സൂപ്പര്‍ ഡാന്‍സറിന്റെ സ്റ്റാര്‍ ജഡ്ജാണ് ശില്‍പ. റിയാലിറ്റി ഷോ സെറ്റില്‍ നിന്നുള്ള ശില്‍പ ഷെട്ടിയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 

കഴിഞ്ഞ മാസമാണ് നീലച്ചിത്രം നിര്‍മിച്ചതിനും പ്രചരിപ്പിച്ചതിനും വ്യവസായിയായ രാജ് കുന്ദ്ര അറസ്റ്റിലാകുന്നത്. കേസില്‍ പ്രധാന ഗൂഢാലോചകനാണ് രാജ് കുന്ദ്ര എന്നാണ് മുംബൈ പൊലീസിന്റെ വാദം. രാജിന് എതിരായ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ കേസുമായി ശില്‍പ ഷെട്ടിക്ക് ബന്ധമില്ലെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. 2009 ലാണ് ശില്‍പ ഷെട്ടിയും രാജ്കുന്ദ്രയും വിവാഹിതരാവുന്നത്. ഇവര്‍ക്ക് രണ്ട് മക്കളുമുണ്ട്. 

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഹംഗാമ 2ലാണ് ശില്‍പയുടേതായി അവസാനം പുറത്തുവന്ന ചിത്രം. സാബ്ബിര്‍ ഖാനിന്റെ നികമ്മയാണ് പുതിയ ചിത്രം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Arya, Karuppu
Dridam
Santhy Balachandran, Murali Gopy
Murali Gopy, Indrans
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com