'ചില ബന്ധങ്ങള്‍ വെറുതെ സംഭവിക്കുന്നവയല്ല, അവ വന്നെത്തുന്നവയാണ്'; സാമന്തയെ സ്വാ​​ഗതം ചെയ്ത് രാജിന്റെ സഹോദരി

എല്ലാ വിധത്തിലും അവരെ അനുഗ്രഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു.
Samantha
Samanthaഇൻസ്റ്റ​ഗ്രാം
Updated on
1 min read

സാമന്തയെ തങ്ങളുടെ കുടുംബത്തിലേക്ക് സ്വാ​ഗതം ചെയ്ത് രാജ് നിദിമോറിന്റെ സഹോദരി ശീതൾ നിദിമോറു. സാമന്തയ്ക്കും രാജിനുമൊപ്പമുള്ള ഒരു ചിത്രത്തിനൊപ്പം ഹൃദയഹാരിയായ ഒരു കുറിപ്പും ശീതൾ പങ്കുവച്ചിട്ടുണ്ട്. ചില ബന്ധങ്ങള്‍ വെറുതേ സംഭവിക്കുന്നതല്ലെന്ന് ശീതള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തോടൊപ്പം കുറിച്ചു.

"പ്രദോഷത്തില്‍ ഈറനണിഞ്ഞ് തണുത്തുവിറച്ച് ചന്ദ്രകുണ്ഡത്തില്‍ ശിവഭഗവാനെ പ്രാര്‍ഥിക്കുമ്പോള്‍, കണ്ണീരോടെ ഞാന്‍ ശിവലിംഗത്തെ ആലിംഗനം ചെയ്തതു പോലെ തോന്നി. ആ കണ്ണുനീര്‍ വേദനയുടേതായിരുന്നില്ല, കൃതജ്ഞതയുടേതായിരുന്നു. ഈ സമയത്ത് ഞാന്‍ അനുഭവിക്കുന്ന സമാധാനത്തിനും കുടുംബത്തിനാകെ വന്നുചേര്‍ന്ന വ്യക്തതയ്ക്കും രാജും സാമന്തയും ഒന്നു ചേരുന്നതിലുമുള്ള നന്ദി.

അവരുടെ അന്തസ്സിലും ആത്മാര്‍ഥതയിലും, രണ്ടു ഹൃദയങ്ങള്‍ ഒരേ പാത തിരഞ്ഞെടുക്കുമ്പോള്‍ മാത്രമുണ്ടാവുന്ന ഉറച്ച നിലപാടിലും, അവരുടെ ഓരോ ചുവടിലും അഭിമാനം തോന്നുന്നു. ഞങ്ങള്‍ പൂര്‍ണമായും, സന്തോഷത്തോടെയും അവരോടൊപ്പം നില്‍ക്കുന്നു. എല്ലാ വിധത്തിലും അവരെ അനുഗ്രഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു.

Samantha
'ഇത്രയും വർഷങ്ങൾക്ക് ശേഷവും ആ ഗാനം ഇപ്പോഴും ട്രെൻഡിങിൽ, മലയാളികളെ ഇത് നിങ്ങൾക്കുള്ളതാണ്'; ​'ഗോൾ' നായിക

ചില ബന്ധങ്ങള്‍ വെറുതെ സംഭവിക്കുന്നവയല്ല, അവ വന്നെത്തുന്നവയാണെന്ന്‌ ഇഷയിലെ ചടങ്ങുകള്‍ എന്നെ ഓര്‍മിപ്പിച്ചു. ഞാന്‍ എള്ളെണ്ണ വിളക്കുകള്‍ കൊളുത്തുമ്പോള്‍ എന്റെ ഹൃദയം പ്രാര്‍ഥിച്ചത് ഒരേയൊരു കാര്യത്തിനു വേണ്ടി മാത്രമായിരുന്നു.

Samantha
'കളങ്കാവലി'ലെ പാട്ട് പാടി മമ്മൂട്ടിയുടെ കൊച്ചുമകൻ; ഏറ്റെടുത്ത് ആരാധകർ

എല്ലാവര്‍ക്കും ഇതുപോലെ ശാന്തവും സ്ഥിരവും ശരിയായതുമായ പ്രണയം കണ്ടെത്താന്‍ കഴിയട്ടെയെന്ന്‌",- ശീതൾ കുറിച്ചു. നിരവധി പേരാണ് ശീതൾ പങ്കുവച്ച കുറിപ്പിന് താഴെ കമന്റുമായെത്തിയിരിക്കുന്നത്. സാമന്തയെ ഇനി കാണുമ്പോൾ ഒരുപാട് സന്തോഷമെന്നാണ് ആരാധകരിൽ ഭൂരിഭാ​ഗം പേരും കുറിച്ചിരിക്കുന്നത്.

Summary

Cinema News: Raj Nidimoru's sister welcomes Samantha.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com