'ബാഹുബലി'ക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ആർആർആറിലെ പുതിയ ഗാനം വൈറലാവുന്നു. ജൂനിയർ എൻടിആർ, രാംചരൺ, ആലിയ ഭട്ട് എന്നിവർ ഒന്നിച്ചെത്തുന്ന 'ഏറ്റുക ജെണ്ട' എന്ന ആഘോഷഗാനമാണ് പുറത്ത് വിട്ടിരിക്കുന്നത്. മരഗതമണിയാണ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്.
ഗാനത്തിന്റെ മലയാളം വരികളെഴുതിയിരിക്കുന്നത് മാങ്കൊമ്പ് ഗോപാലകൃഷ്ണൻ ആണ്. വിജയ് യേശുദാസ്, ഹരിശങ്കർ, സഹിതി, ഹരിക നാരായൺ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇംഗ്ലീഷിനു പുറമെ പോർച്ചുഗീസ്, കൊറിയൻ, ടർക്കിഷ്, സ്‍പാനിഷ് ഭാഷകളിലും ചിത്രം എത്തും. മാർച്ച് 25 ന് ആണ് ചിത്രത്തിന്റെ റിലീസ്.
രാജമൗലിയുടെ അച്ഛൻ വിജയേന്ദ്രപ്രസാദ് ആണ് ആർആർആറിന് തിരക്കഥ എഴുതിയിരിക്കുന്നത്. ബ്രിട്ടീഷ് രാജിനെതിരെ ധീരമായ പോരാട്ടം നടത്തിയ രണ്ട് ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ചാണ് ചിത്രം പങ്കുവയ്ക്കുന്നത്. 1920കൾ പശ്ചാത്തലമാക്കുന്ന ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. ജൂനിയർ എൻടിആർ കൊമരു ഭീം ആയും രാം ചരൺ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തിൽ എത്തുന്നത്. സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്. ബോളിവുഡ് താരം അജയ് ദേവ്ഗണും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates