രാജേഷ് മാധവൻ സംവിധായകനാകുന്നു; 'പെണ്ണും പൊറാട്ടും' ഷൂട്ടിങ് തുടങ്ങി

'ന്നാ താൻ കേസ് കൊട്' എന്ന സൂപ്പർ ഹിറ്റ് ചിത്രം നിര്‍മ്മിച്ച എസ്ടികെ ഫ്രെയിംസ് ആണ് ചിത്രം ഒരുക്കുന്നത്
'പെണ്ണും പൊറാട്ടും' സ്വിച്ച് ഓൺ കർമ്മം നിര്‍വഹിച്ചു
'പെണ്ണും പൊറാട്ടും' സ്വിച്ച് ഓൺ കർമ്മം നിര്‍വഹിച്ചുഫെയ്സ്ബുക്ക്
Updated on: 
1 min read

നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന 'പെണ്ണും പൊറാട്ടും' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. കൊല്ലങ്കോടും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരിക്കുന്ന ചിത്രത്തില്‍ പൂർണമായും പുതുമുഖങ്ങൾ അണിനിരക്കുന്നത്. എസ്ടികെ ഫ്രെയിംസിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിർമിക്കുന്നത്.

'പെണ്ണും പൊറാട്ടും' സ്വിച്ച് ഓൺ കർമ്മം നിര്‍വഹിച്ചു
നെഞ്ചുവേദന; നടന്‍ മിഥുന്‍ ചക്രബര്‍ത്തി ആശുപത്രിയില്‍

'ന്നാ താൻ കേസ് കൊട്' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം എസ്ടികെ ഫ്രെയിംസ് ഒരുക്കുന്ന ചിത്രത്തിൽ ബിനു അലക്സാണ്ടർ ജോർജ്, ഷെറിൻ റേച്ചൽ സന്തോഷ് എന്നിവരും നിർമാണ പങ്കാളികളാകുന്നു. ഒരു സെമി ഫാന്റസി ചിത്രമായാണ് 'പെണ്ണും പൊറാട്ടും' ഒരുങ്ങുന്നത്. രവിശങ്കറാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ഡോൺ വിൻസെന്റാണ് ചിത്രത്തിന്റെ സം​ഗീതം നിർവഹിക്കുന്നത്. സബിൻ ഉറളികണ്ടി ആണ് ചിത്രത്തിന്റെ ഛായ​ഗ്രഹണം. .

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER