ചികിത്സ കിട്ടാതെ മരിച്ചുപോകുമെന്ന് കരുതി, സൽമാൻ ഖാൻ ഞങ്ങളുടെ മാലാഖ; കൂപ്പുകൈയുമായി രാഖി സാവന്തും അമ്മയും 

ശസ്ത്രക്രിയയ്ക്ക് വേണ്ട എല്ലാ ചെലവുകളും സൽമാൻ ഏറ്റെടുത്തെന്ന് രാഖി 
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്
Updated on: 
1 min read

അമ്മയുടെ അർബുദ ചികിത്സയ്ക്ക് സഹായിച്ച നടൻ സൽമാൻ ഖാന് കൂപ്പുകൈകളുമായി നന്ദി അറിയിച്ചിരിക്കുകയാണ് മുൻ ബിഗ് ബോസ് മത്സരാർത്ഥിയും നടിയുമായ രാഖി സാവന്ത്. അമ്മയുടെ ചികിത്സയ്ക്ക് സഹായിച്ചത് സൽമാൻ ആണെന്നും ശസ്ത്രക്രിയയ്ക്ക് വേണ്ട എല്ലാ ചെലവുകളും അദ്ദേഹം ഏറ്റെടുത്തെന്നും രാഖി വിഡിയോയിൽ പറഞ്ഞു. 

“കൈകൾ കൂപ്പി ഞാൻ സൽമാൻ ഖാനോട് നന്ദി പറയുന്നു. ചികിത്സയ്ക്ക് പണമില്ലാത്തതിനാൽ ഞാനെപ്പോഴും ജീസസിനോട് പ്രാർത്ഥിക്കാറുണ്ടായിരുന്നു, ചികിത്സ ലഭിക്കാതെ മരിച്ചുപോകുമെന്ന് ഞാൻ കരുതി. ഞങ്ങളുടെ പ്രാർത്ഥന കേട്ട ദൈവം സൽമാൻ ഖാനെ മാലാഖയുടെ രൂപത്തിൽ ഞങ്ങളുടെ അടുത്തേക്കയച്ചു. അദ്ദേഹവും അദ്ദേഹത്തിന്റെ കുടുംബവും ചികിത്സയിൽ ഉടനീളം ഞങ്ങളുടെ കൂടെ നിന്നു. ദൈവത്തിനും സൽമാനും നന്ദി,” രാഖിയുടെ അമ്മ ജയ സാവന്ത് പറഞ്ഞു.

 “ലോകത്തിലെ ഏറ്റവും നല്ല ഡോക്ടറെ തന്നെ നിങ്ങൾ ഞങ്ങൾക്കു തന്നു. എല്ലാ വീടുകളിലും നിങ്ങളെയും സോഹൈൽ ഖാനെയും പോലുള്ള മക്കളുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ പ്രാർത്ഥിക്കുകയാണ്. ഞങ്ങളുടെ കുടുംബത്തിന് രണ്ട് മാലാഖമാരെ തന്നെ താങ്കളുടെ രക്ഷിതാക്കൾക്ക് നന്ദി", സൽമാനോടുള്ള സ്നേഹവും നന്ദിയും രാഖി പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Jayasudha
Sai Pallavi
Ramzan Muhammed
Chali Pala and Mohanlal
X

FOLLOW US

ON GOOGLE DISCOVER