കന്നഡ താരം രക്ഷിത് ഷെട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ '777 ചാർളി'യുടെ ടീസർ പുറത്തിറങ്ങി. രക്ഷിത് ഷെട്ടിയും നായയും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിൽ പറയുന്നത്. മലയാളം, കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് ടീസർ എത്തുന്നത്. ചിത്രത്തിന്റെ മലയാള പതിപ്പിന്റെ വിതരണാവകാശം പൃഥ്വിരാജ് പ്രൊഡക്ഷൻസിനാണ്.
മലയാളിയായ കിരൺ രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ടീസർ സോങ്ങാണ് പുറത്തുവന്നത്. വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, നിവിൻ പോളി, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ, അന്നാ ബെൻ, നിഖിലാ വിമൽ, ആന്റണി വർഗീസ് എന്നിവരുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പോസ്റ്റർ പുറത്തുവന്നത്.
ഏകാന്തതയിൽ തളച്ചിടപ്പെട്ട നായകന്റെ ജീവിതത്തിലേയ്ക്ക് വികൃതിയായ ഒരു നായ കടന്നുവരുന്നതും ഇവർ തമ്മിലുള്ള ആത്മബന്ധവുമാണ് ചിത്രം. രക്ഷിത് ഷെട്ടിയും സംഗീത ശൃംഗേരിയും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പരംവഹ് സ്റ്റുഡിയോയുടെ ബാനറിൽ ജി എസ് ഗുപ്ത, രക്ഷിത് ഷെട്ടി എന്നിവർ ചേർന്നാണ് നിർമ്മാണം. മലയാളിയായ നോബിൻ പോളാണ് ചിത്രത്തിനു സംഗീതം പകരുന്നത്, അരവിന്ദ് എസ് കശ്യപ് ഛായാഗ്രഹണവും പ്രതീക് ഷെട്ടി എഡിറ്റിങ്ങും നിർവഹിക്കുന്നു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
