'എൻ്റെ ജീവിതത്തിൽ ഇതുപോലെയൊന്ന് ഞാൻ ചെയ്തിട്ടില്ല', ​ഗെയിം ചെയ്ഞ്ചറിലെത്തുക ജബിലമ്മ അക്കയായി; കിയാര

ജബിലമ്മ അക്ക എന്നാണ് ചിത്രത്തിലെ താരത്തിന്റെ കഥാപാത്രത്തിന്റെ പേര്.
Game Changer
ഗെയിം ചെയ്ഞ്ചർഎക്സ്
Updated on
1 min read

റാം ചരൺ നായകനായെത്തുന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രമാണ് ​ഗെയിം ചെയ്ഞ്ചർ. ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബറിൽ പ്രേക്ഷകരിലേക്കെത്തുമെന്ന് ചിത്രത്തിന്റെ നിർമാതാവ് ദിൽ രാജു മുൻപ് പറഞ്ഞിരുന്നു. ബോളിവുഡ് താരം കിയാര അഡ്വാനിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. കിയാരയുടെ 33-ാം പിറന്നാളിനോടനുബന്ധിച്ച് വ്യാഴാഴ്ച താരത്തിന്റെ ക്യാരക്ടർ ലുക്ക് പോസ്റ്റർ‌ പുറത്തുവിട്ടിരുന്നു.

കളർഫുള്ളായ ക്യാരക്ടർ ലുക്കാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ജബിലമ്മ അക്ക എന്നാണ് ചിത്രത്തിലെ താരത്തിന്റെ കഥാപാത്രത്തിന്റെ പേര്. കിയാരയുടെ തെന്നിന്ത്യയിലേക്കുള്ള അരങ്ങേറ്റം കൂടിയാണ് ​ഗെയിം ചെയ്ഞ്ചർ. മുൻപ് ചിത്രത്തിലെ ജര​ഗണ്ടി എന്ന് തുടങ്ങുന്ന ​ഗാനവും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. പാട്ട് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആവുകയും ചെയ്തിരുന്നു.

ജര​ഗണ്ടിയെക്കുറിച്ച് കിയാര ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ​"എന്നെ സംബന്ധിച്ചിടത്തോളം ഇങ്ങനെയൊരു മാസ് ഗാനം ചെയ്യുന്നത് വളരെ രസകരമായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Game Changer
'മികച്ച കോമ്പിനേഷനാണ് വേട്ടയ്യൻ; ചിത്രത്തിൽ ഞാനെത്തുക രജിനി സാറിന്റെ ഭാര്യയായി'; മഞ്ജു വാര്യർ

എൻ്റെ ജീവിതത്തിൽ ഇതുവരെ ഇതുപോലെയൊരു പാട്ട് ഞാൻ ചെയ്തിട്ടില്ല. ഈ പാട്ട് പുറത്തിറങ്ങിയതിന് ശേഷമാണ് എനിക്ക് ഏറ്റവും കൂടുതൽ ഫോൺ കോളുകൾ വന്നത്. ശങ്കർ സാർ പോലും പറഞ്ഞു ഈ ഗാനത്തിൽ ഞാൻ വളരെ എക്സ്പ്രസീവാണെന്ന്. ചിത്രത്തിലെ ഓരോ ഗാനവും ഒന്നിനൊന്ന് വ്യത്യസ്തമാണെ"ന്നും കിയാര അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com