'ഞാൻ വളരെ പരുക്കനായ അച്ഛനാണ്, എന്റെ ഹൃദയമിടിപ്പാണ് അവർ'; മക്കളെക്കുറിച്ച് റാം ചരൺ

ധൈര്യം വേണ്ടപ്പോൾ അവർ വരുന്നത് എന്റെ അടുത്തേക്കാണ്.
Ram Charan and family
Ram Charan and familyഇൻസ്റ്റ​ഗ്രാം
Updated on
1 min read

താൻ പരുക്കനായ ഒരച്ഛനാണെന്ന് സമ്മതിച്ച് നടൻ റാം ചരൺ. തന്റെ ഹൃദയമിടിപ്പാണ് മക്കളെന്നും അവരില്ലെങ്കിൽ വീടുറങ്ങിയതു പോലെയാണെന്നും റാം ചരൺ എസ്ക്വയർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. "ഞാൻ ഒരു പരുക്കനായ അച്ഛനാണ്.

മക്കളെ ചാടാനും ചെളിയിൽ കളിക്കാനും മുകളിലേക്ക് വലിഞ്ഞ് കയറാനും റിസ്ക് എടുക്കാനുമൊക്കെ അനുവദിക്കുന്ന ഒരാളാണ് ഞാൻ. അവരെ വളർത്തുന്നത് അവരുടെ അമ്മയാണ്. എന്നാൽ ധൈര്യം വേണ്ടപ്പോൾ അവർ വരുന്നത് എന്റെ അടുത്തേക്കാണ്.

നമ്മുടെ മാതാപിതാക്കളെ നിരീക്ഷിക്കുന്നതിൽ നിന്നാണ് നമ്മൾ ഏറ്റവും വലിയ പാഠം പഠിക്കുന്നത്. ഈ നിമിഷം അവരുടെ കൂടെയുണ്ടാകാൻ പറ്റുന്ന ഒരാളാകണം. അങ്ങനെയൊരു അച്ഛനാകണം എന്നാണ് ഞാൻ ആ​ഗ്രഹിക്കുന്നത്.

എന്റെ വളർത്തുമൃഗങ്ങളും എന്റെ കുടുംബവും... അവരാണ് എന്റെ യൂണിറ്റ്. എന്റെ ലോകം അല്പം ചെറുതായി നിലനിർത്താനാണ് ഞാൻ ശ്രമിക്കുന്നത്".- റാം ചരൺ പറഞ്ഞു. 2012 ൽ റാം ചരണും ഉപാസനയും തമ്മിൽ വിവാഹിതരായത്.

Ram Charan and family
വാഴ വളരുന്നു! ഇനി പെണ്‍കുട്ടികളുടെ കഥ; 'വാഴ 3: ബയോപിക് ഓഫ് എ ബില്യണ്‍ ഗേള്‍സ്' പ്രഖ്യാപിച്ച് വിപിന്‍ ദാസ്

2023 ൽ ദമ്പതികൾക്ക് ആദ്യത്തെ കുട്ടി ജനിച്ചു. ക്ലിൻ കാര എന്നാണ് കുഞ്ഞിന്റെ പേര്. ഈ വർഷം ജനുവരിയിലാണ് ഇവർക്ക് ഇരട്ടക്കുട്ടികൾ പിറന്നത്. ശിവ റാം കൊനിഡേല, അൻവീര ദേവി കൊനിഡേല എന്നാണ് ഇരട്ടക്കുട്ടികളുടെ പേര്. പെഡ്ഡിയാണ് റാം ചരണിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം.

Ram Charan and family
'മുത്തശ്ശി ഇത് അർഹിച്ചിരുന്നു, മുകളിലിരുന്ന് അവരിതെല്ലാം കണ്ടിട്ടുണ്ട്'; ആശ ഭോസ്‌ലെയുടെ സംസ്കാരത്തിന് പിന്നാലെ വൈകാരിക കുറിപ്പുമായി കൊച്ചുമകൾ

ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം സ്പോർട്സ് ആക്ഷൻ ഡ്രാമയായാണ് ഒരുങ്ങുന്നത്. ജാൻവി കപൂർ, ശിവ രാജ്കുമാർ, ജഗപതി ബാബു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഉപ്പേന എന്ന സൂപ്പർ ഹിറ്റിന് ശേഷം ബുച്ചി ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് പെഡ്ഡി. ഏപ്രിൽ 30 ന് ചിത്രം റിലീസ് ചെയ്യും.

Summary

Cinema News: Ram Charan talks about his children.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com