ആദ്യത്തെ കൺമണി വരുന്നു; മൂന്നു മാസം സിനിമയിൽ നിന്ന് ഇടവേളയെടുക്കാൻ രാം ചരൺ

ആദ്യത്തെ കൺമണി വരുന്നതിന്റെ സന്തോഷത്തിൽ സിനിമയിൽ നിന്ന് ഇടവേളയെടുക്കാൻ രാം ചരൺ ഒരുങ്ങുന്നതായാണ് പുറത്തുവരുന്ന വാർത്തകൾ
രാം ചരൺ ഭാര്യ ഉപാസനയ്ക്കൊപ്പം/ ഫെയ്സ്ബുക്ക്
രാം ചരൺ ഭാര്യ ഉപാസനയ്ക്കൊപ്പം/ ഫെയ്സ്ബുക്ക്
Updated on
1 min read

ദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യൻ സൂപ്പർതാരം രാം ചരണും ഭാര്യ ഉപാസനയും. ഷൂട്ടിങ് തിരക്കിന് ഇടയിലും ഉപാസനയ്ക്കൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്തുന്നുണ്ട് രാം ചരൺ. അടുത്തിടെയാണ് ഇവർ മാലിദ്വീപിൽ അവധി ആഘോഷിച്ച് തിരിച്ചെത്തിയത്. ആദ്യത്തെ കൺമണി വരുന്നതിന്റെ സന്തോഷത്തിൽ സിനിമയിൽ നിന്ന് ഇടവേളയെടുക്കാൻ രാം ചരൺ ഒരുങ്ങുന്നതായാണ് പുറത്തുവരുന്ന വാർത്തകൾ. 

മൂന്നു മാസത്തേക്കായിരിക്കും താരം സിനിമയിൽ നിന്ന് ബ്രേക്ക് എടുക്കുക എന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. അടുത്ത മാസം കുഞ്ഞ് ജനിക്കും എന്നാണ് പ്രതീക്ഷയിലാണ് താരങ്ങൾ. ഉപാസനയ്ക്കും കുഞ്ഞിനുമൊപ്പം സമയം ചെലവഴിക്കാൻ വേണ്ടിയാണ് താരം ബ്രേക്ക് എടുക്കുന്നത്. 

നിലവിൽ ​ഗെയിം ചെയ്ഞ്ചർ എന്ന സിനിമയുടെ ക്ലൈമാക്സാണ് ഇനി ഷൂട്ട് ചെയ്യാനുള്ളത്. അടുത്ത ആഴ്ചയ്ക്കുള്ള ഷൂട്ടിങ് ആരംഭിച്ച് മെയ് ആദ്യം ചിത്രീകരണം പൂർത്തിയാക്കാനാണ് രാം ചരണിന്റെ പ​ദ്ധതി. അടുത്ത ചിത്രമാണ് ബുച്ചി ബാബു സനയുടെ ഷൂട്ടിങ് സെപ്റ്റംബറിലായിരിക്കും ആരംഭിക്കുക എന്നും റിപ്പോർട്ടുകളുണ്ട്. വിവാഹം കഴിഞ്ഞ് പത്ത് വർഷത്തിനു ശേഷമാണ് ദമ്പതികൾക്ക് കുഞ്ഞ് ജനിക്കാൻ പോകുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

MG Sreekumar, Mammootty
Prithviraj, Odiyan
Rashmika Mandanna
Reena Dutta and Aamir Khan, Junaid Khan
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com