അമ്മയ്ക്കായി പനീര്‍ ടിക്കയുണ്ടാക്കി രാം ചരണ്‍; വിഡിയോയുമായി ഉപാസന

വനിതാ ദിനത്തിലാണ് സൂപ്പര്‍താരം അമ്മയ്ക്കായി പാചകം ചെയ്തത്
രാം ചരണ്‍ പാചകം ചെയ്യുന്നു
രാം ചരണ്‍ പാചകം ചെയ്യുന്നുവിഡിയോ സ്ക്രീന്‍ഷോട്ട്
Updated on
1 min read

നിതാ ദിനത്തില്‍ അമ്മയ്ക്കായി ഇഷ്ട ഭക്ഷണം പാകം ചെയ്ത് തെന്നിന്ത്യന്‍ സൂപ്പര്‍താരം രാം ചരണ്‍. ഭാര്യ ഉപാസനയാണ് താരത്തിന്റെ കുക്കിങ് വിഡിയോ പോസ്റ്റ് ചെയ്തത്. അമ്മ സുരേഖയേയും താരത്തിനൊപ്പം അടുക്കളയില്‍ കാണാം.

രാം ചരണ്‍ പാചകം ചെയ്യുന്നു
അര മണിക്കൂറില്‍ കയറിയത് ഏഴ് ലക്ഷം പേര്‍: വിജയ്‍യുടെ വിഡിയോ വന്നതിനു പിന്നാലെ ഇടിച്ചുകയറി ആരാധകര്‍; ആപ്പ് നിലച്ചു

പനീര്‍ ടിക്കയാണ് താരം അമ്മയ്ക്കായി ഉണ്ടാക്കിയത്. രാം ചരണ്‍ കുക്ക് ചെയ്യുമ്പോള്‍ അമ്മ അടുത്തു നിന്ന് നിര്‍ദേശങ്ങള്‍ നല്‍കുകയായിരുന്നു. വുമണ്‍സ് ഡേ സ്‌പെഷ്യല്‍ എന്ന അടിക്കുറിപ്പിലാണ് ഉപാസന വിഡിയോ പങ്കുവച്ചത്. നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നത്. സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയല്ല ഇങ്ങനെയാണ് വനിതാ ദിന ആശംസകള്‍ നല്‍കേണ്ടത് എന്നാണ് ആരാധകരുടെ കമന്റുകള്‍.

കഴിഞ്ഞ ദിവസം താരം ഭാര്യയുടെ കാലുകള്‍ മസാജ് ചെയ്യുന്നതിന്റെ വിഡിയോ പുറത്തുവന്നിരുന്നു. അനന്ദ് അംബാനിയുടെ വിവാഹാഘോഷത്തിനായി ജാംനഗറിലേക്ക് പ്രൈവറ്റ് ജെറ്റില്‍ പോകുന്നതിനിടെയാണ് താരം ഭാര്യയുടെ കാലുകള്‍ മസാജ് ചെയ്തത്. കഴിഞ്ഞ വര്‍ഷമാണ് ഇരുവര്‍ക്കും മകള്‍ പിറന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എസ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഗെയിം ചെയ്ഞ്ചറാണ് രാം ചരണിന്റെ പുതിയ ചിത്രം. കിയാര അധ്വാനിയാണ് നായികയായി എത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com