സാരിയിൽ മനം കവർന്നു, മലയാളി പെൺകുട്ടിയെ നായികയാക്കി ആർജിവി; പോസ്റ്റർ പുറത്ത്

ശ്രീലക്ഷ്മിയുടെ വൈറൽ വിഡിയോ പകർത്തിയ ആഘോഷ് വൈഷ്ണവം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്
സാരി പോസ്റ്റർ
സാരി പോസ്റ്റർ
Updated on
1 min read

സോഷ്യൽ മീഡിയയിൽ നിന്ന് രാം ​ഗോപാൽ വർമ കണ്ടെത്തിയ താരമാണ് ശ്രീലക്ഷ്മി സതീഷ്. സാരിയിലുള്ള ശ്രീലക്ഷ്മിയുടെ ചിത്രങ്ങളാണ് ആർജിവിയുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ഇപ്പോൾ ശ്രീലക്ഷ്മിയെ നായികയാക്കി രാം ​ഗോപാൽ വർമ ഒരുക്കുന്ന സാരിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തിയിരിക്കുകയാണ്. 

അന്താരാഷ്ട്ര സാരി ദിനത്തോട് അനുബന്ധിച്ചാണ് പോസ്റ്റർ പുറത്തുവിട്ടത്. സാരിയിലുള്ള ശ്രീലക്ഷ്മിയെ ആണ് പോസ്റ്ററിൽ കാണുന്നത്. സൈക്കോളജിക്കൽ ത്രില്ലറായിട്ടാവും ചിത്രം പുറത്തെത്തുക. ആർജിവിയാണ് ചിത്രം നിർമിക്കുന്നത്. ശ്രീലക്ഷ്മിയുടെ വൈറൽ വിഡിയോ പകർത്തിയ ആഘോഷ് വൈഷ്ണവം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

അതിനിടെ ശ്രീലക്ഷ്മിയുടെ പേര് മാറ്റിയതായും ആർജിവി അറിയിച്ചു. ആരാധ്യ ദേവി എന്ന പേരിലേക്കാണ് മാറിയത്. കുറച്ചു നാളുകൾക്കു മുൻപാണ് ആരാധ്യയുടെ സാരിയിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലായത്. പിന്നാലെ ഫോട്ടോയിലെ പെൺകുട്ടിയെ തേടി ആർജിവി പോസ്റ്റ് ഇടുകയും ചെയ്തു. മലയാളിയായ ശ്രീലക്ഷ്മി സതീഷാണ് ഇതെന്ന് പിന്നീടാണ് അറിയുന്നത്. താൻ കണ്ടതിൽ വച്ച് സാരിയിൽ ഏറ്റവും സുന്ദരിയായ പെൺകുട്ടിയാണ് ശ്രീലക്ഷ്മി എന്നാണ് അദ്ദേഹം പറഞ്ഞത്. പിന്നാലെ സാരി എന്ന പേരിൽ സിനിമയെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Santhy Balachandran, Murali Gopy
Murali Gopy, Indrans
Hansika Krishna
Mallika Sukumaran with family
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com