

ലോക്സഭാ തെരഞ്ഞെടുപ്പിൽ അയോധ്യ രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന ഉത്തർപ്രദേശിലെ ഫൈസാബാദിലെ ബിജെപിയുടെ തോൽവി ഞെട്ടിപ്പിക്കുന്നതായിരുന്നു. ഇപ്പോൾ മണ്ഡലത്തിലെ ജനങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് രാമായണം പരമ്പരയിൽ ലക്ഷ്മണനായി വേഷമിട്ട നടൻ സുനിൽ ലാഹ്റി. സീതാദേവിയെ പോലും സംശയിച്ചവരാണ് അയോധ്യയിലെ ജനങ്ങളെന്നും അവർ സ്വാർത്ഥരാണ് എന്നുമാണ് സുനിൽ ഇൻസ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചത്.
ബാഹുബലി എന്ന ചിത്രത്തിലെ കട്ടപ്പ ബാഹുബലിയെ പിന്നിൽനിന്ന് കുത്തുന്ന ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു സുനിലിന്റെ കുറിപ്പ്. “വനവാസം കഴിഞ്ഞ് തിരിച്ചെത്തിയ സീതാദേവിയെ സംശയിച്ച അതേ അയോധ്യാ പൗരന്മാരാണ് ഇവരെന്ന് നാം മറക്കുകയാണ്. ദൈവത്തെപ്പോലും നിഷേധിക്കുന്നവനെ എന്ത് വിളിക്കും? സ്വാർത്ഥർ. അയോധ്യയിലെ പൗരന്മാർ എപ്പോഴും തങ്ങളുടെ രാജാവിനെ വഞ്ചിച്ചിട്ടുണ്ടെന്നതിന് ചരിത്രം സാക്ഷിയാണ്. അവരെക്കുറിച്ചോർത്ത് ലജ്ജിക്കുന്നു.”- സുനില ലാഹ്റി കുറിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
തെരഞ്ഞെടുപ്പ് ഫലത്തിൽ താൻ അസ്വസ്ഥനാണ് എന്ന് വ്യക്തമാക്കിക്കൊണ്ട് ഒരു വിഡിയോയും അദ്ദേഹം പോസ്റ്റ് ചെയ്തു. താൻ ജനങ്ങളോട് നിരന്തരം വോട്ട് ചെയ്യാൻ പറഞ്ഞിട്ടും ആരും ശ്രദ്ധിച്ചില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ഇപ്പോൾ കൂട്ടുകക്ഷി സർക്കാർ രൂപീകരിക്കേണ്ട അവസ്ഥയാണ്. ഈ സർക്കാരിന് അഞ്ച് വർഷം സുഗമമായി പ്രവർത്തിക്കാൻ കഴിയുമോ എന്ന് സംശയമാണെന്നും സുനിൽ വിഡിയോയിൽ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates