'ഭർത്താവിന്റെ പേര് ടാറ്റൂ ചെയ്യണമെന്നുണ്ടായിരുന്നു; പക്ഷേ അത്രയും വേദന സഹിക്കാൻ പറ്റില്ല'

ഇനിയിപ്പോള്‍ ഭര്‍ത്താവിന്റെ പേര് മാത്രം ടാറ്റൂ ചെയ്യാന്‍ പറ്റില്ലല്ലോ
Rambha and her husband Indrakumar
Rambha and her husband Indrakumarഇൻസ്റ്റ​ഗ്രാം
Updated on
1 min read

സൂചി കണ്ടാലേ തനിക്ക് പേടിയാണെന്ന് നടി രംഭ. അടുത്തിടെ ഒരഭിമുഖത്തിൽ പങ്കെടുക്കവേ ടാറ്റൂ ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു നടി. രംഭയ്ക്ക് ടാറ്റൂ ഉണ്ടോ, ടാറ്റൂ ചെയ്യാന്‍ താല്പര്യമുണ്ടോ എന്നായിരുന്നു അവതാരകയുടെ ചോദ്യം. ഒരിക്കലുമില്ല, സൂചി എന്നാലേ എനിക്ക് പേടിയാണ് രംഭ പറഞ്ഞു. മൂന്ന് കുഞ്ഞുങ്ങളെ പ്രസവിച്ചുവെങ്കിലും ടാറ്റൂ എനിക്ക് പേടിയാണ് എന്ന് രംഭ പറഞ്ഞു.

"ഗര്‍ഭകാലത്ത് ഇന്‍ഞ്ചക്ഷന്‍ എടുക്കുമ്പോള്‍ പോലും എന്നെ പിടിച്ച് നില്‍ക്കുന്നവരെ ഞാന്‍ അമര്‍ത്തി പിച്ചിയിട്ടുണ്ട്. അത്രയേറെ പേടിയാണ്. പക്ഷേ കല്യാണം കഴിഞ്ഞാല്‍ ഭര്‍ത്താവിന്റെ പേര് ടാറ്റൂ ചെയ്യണം എന്ന് എനിക്കൊരു ആഗ്രഹമുണ്ടായിരുന്നു. പക്ഷേ കല്യാണം കഴിഞ്ഞ് അധികം വൈകാതെ അമ്മയായി, തുടര്‍ച്ചയായി മൂന്ന് മക്കളുമായി.

Rambha and her husband Indrakumar
'ലാലേട്ടനെ പോലെ വേറൊരു ആളില്ല; എന്നെയും അദ്ദേഹത്തെയും തമ്മിൽ ഒരിക്കലും താരതമ്യപ്പെടുത്തരുത്'

ഇനിയിപ്പോള്‍ ഭര്‍ത്താവിന്റെ പേര് മാത്രം ടാറ്റൂ ചെയ്യാന്‍ പറ്റില്ലല്ലോ, ടാറ്റൂ ചെയ്യുമ്പോള്‍ മക്കളുടെ അടക്കം നാല് പേരുടെ പേര് ടാറ്റൂ ചെയ്യേണ്ടി വരും. അത് എനിക്ക് പറ്റില്ല, അത്രയും വേദന സഹിക്കാനാവില്ല". -രംഭ പറഞ്ഞു. സിനിമയില്‍ അഭിനയിച്ചിരുന്ന സമയത്ത്, 2009 ലൊക്കെ ഒരു സിനിമയ്ക്ക് 35 ലക്ഷം രൂപ വാങ്ങിയിരുന്നതായും രംഭ പറഞ്ഞു.

Rambha and her husband Indrakumar
'ഇടതുപക്ഷം എന്ന് പറയുന്നതിനെ പിണറായി വിജയനുമായിട്ട് കൂട്ടിച്ചേർക്കുന്നത് എന്തിന് ?'

ഇതായിരുന്നു ഏറ്റവും വലിയ പ്രതിഫലം. ഇപ്പോൾ ഭര്‍ത്താവില്‍ നിന്നാണ് ഏറ്റവും വലിയ ശമ്പളം വാങ്ങുന്നതെന്നും രംഭ പറഞ്ഞു. വിവാഹത്തിന് പിന്നാലെ അഭിനയ ജീവിതത്തിൽ നിന്ന് രംഭ ഇടവേളയെടുത്തിരുന്നു. ഇപ്പോൾ റിയാലിറ്റി ഷോയിൽ വിധികർത്താവായും രംഭ എത്തുന്നുണ്ട്.

Summary

Cinema News: Actress Rambha opens up her fears on tattooing.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com