കുഞ്ഞിനെ തോളിലേറ്റി രാഹുൽ ​ഗാന്ധി, ഒപ്പം നടന്ന് രമേശ് പിഷാരടിയും; ചിത്രം വൈറൽ

കൊച്ചു കുഞ്ഞിനെ തോളിൽവച്ച് നടക്കുന്ന രാഹുലിനെയാണ് ചിത്രത്തിൽ കാണുന്നത്
ചിത്രം: ഫെയ്സ്ബുക്ക്
ചിത്രം: ഫെയ്സ്ബുക്ക്
Updated on: 
1 min read

കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ അണിചേർന്ന് നടൻ രമേശ് പിഷാരടി. രാഹുൽ​ ​ഗാന്ധിക്കൊപ്പം പതയാത്ര നടത്തുന്ന രമേശ് പിഷാരടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. കൊച്ചു കുഞ്ഞിനെ തോളിൽവച്ച് നടക്കുന്ന രാഹുലിനെയാണ് ചിത്രത്തിൽ കാണുന്നത്. ഒപ്പം പിഷാരടിയേയും കാണാം. 

56 ഇഞ്ചിന്റെ അസംതൃപ്തിയല്ല, പ്രതീക്ഷകൾ ഏറ്റുന്ന തോളുകളാണ്- എന്ന അടിക്കുറിപ്പിൽ വിടി ബൽറാമാണ് ചിത്രം പങ്കുവച്ചത്. അച്ഛന്റെ തോളിൽ ഇരുന്ന് ജോഡോ യാത്രയിൽ പങ്കാളിയായ കൊച്ചുമിടുക്കിയെ കണ്ടതും തന്റെ അരികിലേക്ക് വരാൻ രാഹുൽ ആവശ്യപ്പെടുകയായിരുന്നു.

ജോഡോ യാത്ര ആവേശത്തിരയിളക്കി മലപ്പുറം ജില്ലയിൽ പ്രവേശിച്ചു. ഇന്നലെ പുലാമന്തോളിൽനിന്നു തുടങ്ങിയ യാത്രയിൽ ആയിരങ്ങളാണ് രാഹുൽഗാന്ധിക്കൊപ്പം നടന്നത്. രാവിലെ 6.30ന് തുടങ്ങിയ യാത്രയുടെ ആദ്യഘട്ടം പത്തോടെ പെരിന്തൽമണ്ണയിലെ പൂപ്പലത്ത് അവസാനിച്ചു. വൈകിട്ട് അഞ്ചിന് പട്ടിക്കാട്ടുനിന്നു തുടങ്ങി രാത്രി ഏഴരയോടെ പാണ്ടിക്കാട് ജംക്‌ഷനിൽ സമാപിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com