'20 വര്‍ഷമായിട്ടും ഞാന്‍ പഠിക്കാത്ത വിദ്യ'; തീ തുപ്പാത്ത ഡ്രാഗണ്‍ കുഞ്ഞിനെ പരിചയപ്പെടുത്തി രമേഷ് പിഷാരടി

ശ്രദ്ധനേടുന്നത് മകന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് താരം പോസ്റ്റ് ചെയ്ത വിഡിയോ ആണ്
രമേഷ് പിഷാരടി മകനൊപ്പം
രമേഷ് പിഷാരടി മകനൊപ്പംഇന്‍സ്റ്റഗ്രാം
Updated on
1 min read

സോഷ്യല്‍ മീഡിയയില്‍ രസികന്‍ കണ്ടന്റുകള്‍ പങ്കുവെക്കുന്നതില്‍ രമേഷ് പിഷാരടിയെക്കഴിഞ്ഞേ ആരുമുള്ളൂ. രസകരമായ വിഡിയോകളും ചിത്രങ്ങളുമെല്ലാം താരം സരസമായ കാപ്ഷനുകള്‍ക്കൊപ്പമാണ് താരം പങ്കുവെക്കാറുള്ളത്. ഇപ്പോള്‍ ശ്രദ്ധനേടുന്നത് മകന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് താരം പോസ്റ്റ് ചെയ്ത വിഡിയോ ആണ്.

രമേഷ് പിഷാരടി മകനൊപ്പം
'കുറച്ചുപേര്‍ക്ക് ഈ പോരാട്ടം യഥാര്‍ത്ഥമാണ്, ചിലര്‍ക്ക് ഇത് വെറും സ്റ്റണ്ട്'; കാന്‍സര്‍ ദിനത്തില്‍ മംമ്ത മോഹന്‍ദാസ്

തനിക്ക് പഠിക്കാന്‍ സാധിക്കാത്ത മകന്റെ മിമിക്രി കഴിവിനെയാണ് താരം ആരാധകര്‍ക്ക് മുന്നില്‍ എത്തിച്ചത്. മിമിക്രി രംഗത്ത് 20 വര്‍ഷത്തിലേറെ ആയിട്ടും തനിക്ക് പഠിക്കാന്‍ കഴിയാതിരുന്ന ശബ്ദങ്ങള്‍ മകന്‍പഠിച്ചെന്ന് പറഞ്ഞുകൊണ്ടുള്ളതാണ് വിഡിയോ. ഡ്രാഗണ്‍ കുഞ്ഞിന്റേയും അമ്മ ഡ്രാഗണിന്റേയും അച്ഛന്‍ ഡ്രാഗണിന്റേയും ശബ്ദമാണ് കുട്ടി പിഷാരടി അനുകരിച്ചത്. 'തീ തുപ്പാത്ത ഡ്രാഗന്റെ കുഞ്ഞിന് ഇന്ന് പിറന്നാള്‍... ട്രെന്‍ഡിന് വര്‍ഷങ്ങള്‍ മുന്നേ ചിത്രീകരിച്ചത്'- എന്ന അടിക്കുറിപ്പിലാണ് താരം വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ കമന്റുമായി എത്തുന്നത്. മത്തന്‍ കുത്തിയാല്‍ കുമ്പളം മുളക്കില്ല എന്നായിരുന്നു ഒരാളുടെ കമന്റ്. ഇവനെ കൊണ്ട് പോകാന്‍ ഡ്രാഗണ്‍ ഫാമിലി ജീപ് പിടിച്ച് വരുന്നെന്നാ കേട്ടത് എന്നായിരുന്നു മറ്റൊരു ആരാധകന്‍ കമന്റ് ചെയ്തത്. ഡ്രാഗണ്‍ കുഞ്ഞിന് പിറന്നാള്‍ ആശംസകളും പോസ്റ്റിന് താഴെ നിറയുകയാണ്. രചന നാരായണ്‍കുട്ടി, ശ്വേത മേനോന്‍, വിധു പ്രതാപ്, റിമി ടോമി, അശ്വതി ശ്രീകാന്ത് തുടങ്ങിയ നിരവധി പേരാണ് പിറന്നാള്‍ ആശംസകള്‍ കുറിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Pisharody
Priyanka Anoop, Ramesh Pisharody, Thesni Khan
Actor Ramesh Pisharody has said that he will not contest the Palakkad by-election
Ramesh Pisharody and wife
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com