പത്ത് വർഷം; വിവാഹവാർഷികത്തിന് ഭാര്യയുമൊത്ത് രമേഷ് പിഷാരടി 

നടൻ കുഞ്ചാക്കോ ബോബൻ അടക്കമുള്ളവരാണ് പിഷാരടിക്കും ഭാര്യയ്ക്കും ആശംസകൾ നേർന്നിരിക്കുന്നത്
വിവാഹവാർഷികത്തിന് പിഷാരടി പങ്കുവച്ച ചിത്രം/ ഫേസ്ബുക്ക്
വിവാഹവാർഷികത്തിന് പിഷാരടി പങ്കുവച്ച ചിത്രം/ ഫേസ്ബുക്ക്
Updated on: 
1 min read

ഭാര്യ സൗമ്യയോടൊപ്പമുള്ള ചിത്രം പങ്കുവച്ച് പത്താം വിവാഹവാർഷികത്തിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് രമേഷ് പിഷാരടി. പത്താം വിവാഹ വാർഷികം ആഘോഷിക്കുന്നു എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന അടിക്കുറിപ്പ്. നിരവധി താരങ്ങളും ആരാധകരും നടന് ഇൻസ്റ്റഹ​ഗ്രാമിലും ഫേസ്ബുക്കിലുമൊക്കെ ആശംസകൾ കുറിച്ചിട്ടുണ്ട്. നടൻ കുഞ്ചാക്കോ ബോബൻ അടക്കമുള്ളവരാണ് പിഷാരടിക്കും ഭാര്യയ്ക്കും ആശംസകൾ നേർന്നിരിക്കുന്നത്. 

മുൻപും കുടുംബവുമൊത്തുള്ള ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. അടുത്തിടെ പങ്കുവച്ച ഒരു കുടുംബചിത്രത്തിന് ഒരു ഫാമിലി എന്റർടെയ്‌നർ എന്നാണ് പിഷാരടി ക്യാപ്ഷൻ നൽകിയത്. ഇത് ആരാധകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. 

മിമിക്രിയിൽ നിന്ന് മിനിസ്ക്രീനിലേക്കും പിന്നീട് സിനിമയിലേക്കും എത്തിയ താരമാണ് രമേഷ് പിഷാരടി. 2008-ൽ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ എന്ന സിനിമയിലൂടെയായിരുന്നു സിനിമയിൽ അരങ്ങേറ്റം. സംവിധായകനായും മോളിവുഡിൽ തിളങ്ങിനിൽക്കുകയാണ് താരം. പഞ്ചവർണ്ണതത്ത, ഗാനഗന്ധർവ്വൻ എന്നീ രണ്ട് സിനിമകളാണ് പിഷാരടിയുടെ സംവിധാനത്തിൽ പിറന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER