‘രമേഷ് പിഷാരടി എൻറർടെയ്ൻമെൻറസ്’ എന്ന പേരിൽ നിർമാണ കമ്പനി ആരംഭിച്ച് നടൻ രമേഷ് പിഷാരടി. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും വേദികളിലും നല്ല കലാ സൃഷ്ടികളുടെ നിർമ്മാണമാണ് ലക്ഷ്യമെന്ന് പിഷാരടി പറഞ്ഞു.
‘വിഷു ദിനത്തിൽ സന്തോഷം പങ്കുവയ്ക്കുന്നു. ഔദ്യോഗികമായി നിർമാണ കമ്പനി ആരംഭിച്ചു. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും വേദികളിലും എല്ലാം പ്രേക്ഷകർക്ക് ആനന്ദമേകുന്ന കലാ സൃഷ്ടികളുടെ നിർമ്മാണം ആണ് ലക്ഷ്യം. പിന്നിട്ട വർഷങ്ങളിൽ കലയുടെ വിവിധ മാധ്യമങ്ങളിൽ നിങ്ങൾ ഒപ്പം നിന്നതാണ് ധൈര്യം’,രമേശ് പിഷാരടി സോഷ്യൽ മീഡിയയിൽ കുറിച്ചു.
മിമിക്രിയിലൂടെയും അവതാരകനായും പ്രേക്ഷകരുടെ ഇഷ്ടം നേടിയ പിഷാരടി നടൻ, സംവിധായകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ജയറാമിനെയും കുഞ്ചാക്കോ ബോബനെയും നായകന്മാരാക്കിയാണ് ആദ്യ സിനിമ പഞ്ചവർണ്ണ തത്ത ഒരുക്കിയത്. പിന്നീട് മമ്മൂട്ടി നായകനായ ഗാനഗന്ധർവൻ എന്ന ചിത്രവും സംവിധാനം ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates