ബാംഗ്ലൂര്‍ ഡേയ്‌സ് ഞങ്ങള്‍ തമിഴിലെടുത്ത് നശിപ്പിച്ചു; ഞങ്ങളെ കണ്ടാല്‍ മധ്യവയസ്‌കരെ പോലുണ്ടായിരുന്നു: റാണ

നമ്മളെ കണ്ടാല്‍ റിട്ടയര്‍മെന്റ് ജീവിതം നയിക്കുന്ന മധ്യവയസ്‌കരെപ്പോലുണ്ട്
Rana Daggubati on Banglore Days
Rana Daggubati on Banglore Days ഫെയ്സ്ബുക്ക്
Updated on
1 min read

ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, നസ്രിയ, പാര്‍വതി തിരുവോത്ത്, ഫഹദ് ഫാസില്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ബാംഗ്ലൂര്‍ ഡേയ്‌സ്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ചിത്രം വന്‍ വിജയമാണ് ബോക്‌സ് ഓഫീസില്‍ നേടിയത്. 2014 ല്‍ പുറത്തിറങ്ങിയ സിനിമ അന്നത്തെ യുവനിരയെ ഒരുമിപ്പിച്ച ചിത്രമാണ്. ബാംഗ്ലൂര്‍ ഡെയ്‌സ് പിന്നീട് മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടുവെങ്കിലും വിജയം കണ്ടില്ല.

Rana Daggubati on Banglore Days
മലയാളത്തിലെ ഏറ്റവും വലിയ ഓവർസീസ് ഡീൽ; മാർക്കോയ്ക്കും മേലെ പറക്കാനൊരുങ്ങി പെപ്പയുടെ 'കാട്ടാളന്‍'

ബാംഗ്ലൂര്‍ ഡേയ്‌സിന്റെ തമിഴ് റീമേക്കില്‍ അഭിനയിച്ചത് ആര്യ, ബോബി സിംഹ, റാണ ദഗുബാട്ടി, പാര്‍വതി തിരുവോത്ത്, ലക്ഷ്മി റായ് എന്നിവരായിരുന്നു. മലയാളത്തില്‍ അഭിനയിച്ചത് ചെറുപ്പക്കാരായിരുന്നുവെന്നും എന്നാല്‍ തമിഴില്‍ അഭിനയിച്ച തങ്ങളെ കണ്ടാല്‍ മധ്യവയസ്‌കരാണെന്ന് തോന്നുമെന്നുമാണ് റാണ ദഗുബാട്ടി പറയുന്നത്. ദുല്‍ഖറിനൊപ്പം സുധീര്‍ ശ്രീനിവാസന് നല്‍കിയ അഭിമുഖത്തിലാണ് റാണയുടെ പ്രതികരണം.

Rana Daggubati on Banglore Days
ആണുങ്ങള്‍ക്കും ആര്‍ത്തവം വരണമെന്ന് രശ്മിക; പുരുഷവിരോധിയെന്ന് വിമര്‍ശനം; അഭിമുഖം നല്‍കാന്‍ ഭയമായെന്ന് നടി

''ദുല്‍ഖറിനെ എനിക്ക് വര്‍ഷങ്ങളായി അറിയാം. ദുല്‍ഖറിന്റെ അഭിനയം കണ്ട് ഞാന്‍ ആദ്യം അത്ഭുതപ്പെടുന്നത് ബാംഗ്ലൂര്‍ ഡേയ്‌സ് കണ്ടാണ്. ഞങ്ങള്‍ അത് റീമേക്ക് ചെയ്ത് നശിപ്പിക്കുകയും ചെയ്തു. ആര്യ ബാംഗ്ലൂരിലെയൊരു തെരുവില്‍ വച്ച് പറഞ്ഞത് ഞാനിപ്പോഴും ഓര്‍ക്കുന്നുണ്ട്. ഞങ്ങള്‍ ഇവര്‍ അഭിനയിച്ചൊരു രംഗം വീണ്ടും വീണ്ടും കാണുകയായിരുന്നു. മച്ചാ നോക്ക്, ഈ നിവിന്‍ പോളിയേയും ദുല്‍ഖര്‍ സല്‍മാനേയും നോക്കൂ. ഇവര്‍ ചെറുപ്പക്കാരാണ്. നമ്മളെ കണ്ടാല്‍ റിട്ടയര്‍മെന്റ് ജീവിതം നയിക്കുന്ന മധ്യവയസ്‌കരെപ്പോലുണ്ട്'' എന്നാണ് റാണ പറയുന്നത്.

ദുല്‍ഖര്‍ നായകനായ പുതിയ ചിത്രം കാന്തയുടെ നിര്‍മാതാവാണ് റാണ. ദുല്‍ഖറിന്റെ വേഫേരര്‍ ഫിലിംസും നിര്‍മാണത്തിന്റെ ഭാഗമാണ്. സെല്‍വമണി സെല്‍വരാജ് ആണ് സിനിമയുടെ സംവിധാനം. അന്‍പതുകളിലെ തമിഴ്‌സിനിമയുടെ പശ്ചാത്തലത്തിലാണ് കാന്ത കഥ പറയുന്നത്. ഭാഗ്യശ്രീ ബോര്‍സെയാണ് ചിത്രത്തിലെ നായിക. റാണയും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. സമുദ്രക്കനിയാണ് മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്. നവംബര്‍ 14 ന് ചിത്രം ബോക്സ് ഓഫീസിലെത്തും.

Summary

Rana Daggubati on Banglore Days remake. says they looked time middle aged people while the og cast was of youngsters.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com