തെലുങ്കിലെ കോശിയാവാൻ റാണ ​ദ​ഗ്​ഗുബട്ടി, പോരാട്ടം പവൻ കല്യാണിനോട്; വിഡിയോ പുറത്തുവിട്ട് അണിയറ പ്രവർത്തകർ

 ഒരു വിഡിയോ പങ്കുവെച്ചുകൊണ്ടാണ് പ്രതാപവാനായ പൽവാൽ ദേവനെ ചിത്രത്തിലേക്ക് അണിയറപ്രവർത്തകർ സ്വാ​ഗതം ചെയ്തത്
റാണ ദ​ഗ്​ഗുബട്ടി, അയ്യപ്പനും കോശിയും/ഫേയ്‌സ്ബുക്ക്‌
റാണ ദ​ഗ്​ഗുബട്ടി, അയ്യപ്പനും കോശിയും/ഫേയ്‌സ്ബുക്ക്‌
Updated on
1 min read

പൃഥ്വിരാജും ബിജു മേനോനും പ്രധാന വേഷത്തിൽ എത്തിയ ചിത്രമായിരുന്നു അയ്യപ്പനും കോശിയും. സച്ചി സംവിധാനം ചെയ്ത ചിത്രം മികച്ച വിജയമാണ് നേടിയത്. തമിഴിലേക്കും തെലുങ്കിലേക്കും ചിത്രം റീമേക്ക് ചെയ്യുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോൾ ആരാധകരം ആവേശത്തിലാക്കിക്കൊണ്ട് മറ്റൊരു വാർത്ത എത്തുകയാണ്. തെലുങ്ക് ചിത്രത്തിൽ പൃഥ്വിരാജിന്റെ കഥാപാത്രമായ കോശിയെ അവതരിപ്പിക്കുക റാണ ദ​ഗ്​ഗുബട്ടിയായിരിക്കും. അണിയറ പ്രവർത്തകരാണ് വാർത്ത സ്ഥിരീകരിച്ചത്.

 ഒരു വിഡിയോ പങ്കുവെച്ചുകൊണ്ടാണ് പ്രതാപവാനായ പൽവാൽ ദേവനെ ചിത്രത്തിലേക്ക് അണിയറപ്രവർത്തകർ സ്വാ​ഗതം ചെയ്തത്. പ്രതാപവാനായ പൽവാൽ ദേവന് സ്വാഗതം. പൗരുഷത്തിന്റെ പ്രതീകമായ റാണ ദഗ്ഗുബട്ടി ഞങ്ങളുടെ പ്രൊഡക്ഷൻ നമ്പർ 12ൽ ജോയിൻ ചെയ്തു- എന്ന അടിക്കുറിപ്പിലാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

ചിത്രത്തിൽ ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ നായരായി എത്തുന്നത് തെലുങ്ക് താരം പവൻ കല്യാണമാണ്. നേരത്തെ ചിത്രത്തിൽ റാണ അഭിനയിക്കുകയില്ലെന്നും പവൻ കല്യാൺ മാത്രമായിരിക്കുമെന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ അത്തരം വർത്തകൾക്കാണ് അണിയറപ്രവർത്തകർ വിരാമം ഇട്ടിരിക്കുന്നത്. മലയാളത്തിൽ നിന്ന് നിരവധി വ്യത്യാസങ്ങളോടെയായിരിക്കും തെലുങ്കിൽ ചിത്രം ഒരുങ്ങുക. സിത്താര എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ സൂര്യദേവര നാഗ വംശി നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സാഗര്‍ കെ ചന്ദ്രയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com