'സിംപിൾ ആയ നായകനെ വേണം, ധനുഷിന് പകരം ആദ്യം കാസ്റ്റ് ചെയ്തത് ആ സൂപ്പർ താരത്തെ'; രാഞ്ജനയെക്കുറിച്ച് സംവിധായകൻ

എ ആർ റഹ്മാൻ ആയിരുന്നു ചിത്രത്തിന് സം​ഗീതമൊരുക്കിയത്.
Raanjhanaa
രാഞ്ജന (Dhanush)എക്സ്
Updated on
1 min read

ധനുഷിനെ പാൻ ഇന്ത്യൻ താരമാക്കിയ ചിത്രമാണ് രാഞ്ജന. ധനുഷിനൊപ്പം സോനം കപൂറും പ്രധാന വേഷത്തിലെത്തിയ ചിത്രം സൂപ്പർ ഹിറ്റായി മാറുകയും ചെയ്തു. ചിത്രത്തിലെ പാട്ടുകളും ഏറെ ശ്രദ്ധേയമായി മാറി. 2013 ൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് ആനന്ദ് എൽ റായ് ആണ്. എ ആർ റഹ്മാൻ ആയിരുന്നു ചിത്രത്തിന് സം​ഗീതമൊരുക്കിയത്.

വാരാണസിയിലെ ഒരു തമിഴ് പുരോഹിത കുടുംബത്തിൽ ജനിച്ച കുന്ദനും സോയ എന്ന മുസ്ലീം പെൺകുട്ടിയും തമ്മിലുള്ള പ്രണയത്തെക്കുറിച്ചാണ് ചിത്രം ചർച്ച ചെയ്തത്. ഒരഭിമുഖത്തിൽ സംവിധായകൻ ആനന്ദ് എൽ റായ് പറഞ്ഞ കാര്യങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ധനുഷിന് പകരം ചിത്രത്തിലേക്ക് ആദ്യം പരി​ഗണിച്ചത് രൺബീർ കപൂറിനെയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

"വളരെ സിംപിൾ ആയിട്ടുള്ള ആളുകളുടെ ഇടയിലൊക്കെ ഇടപെടുന്ന ഒരാളെ കണ്ടെത്തുക എന്ന് പറയുന്നത് പ്രയാസമുള്ള കാര്യമാണ്. രൺബീറിനെയാണ് ആദ്യം ഞങ്ങൾ കണ്ടെത്തിയത്. പക്ഷേ ആ സമയത്ത് അദ്ദേഹത്തിന് മറ്റു തിരക്കുകൾ കാരണം ഡേറ്റ് ഇല്ലായിരുന്നു.

Raanjhanaa
അമ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോന് സാധ്യതയേറുന്നു?; ജഗദീഷ് പിന്മാറിയേക്കും

അങ്ങനെയൊരു നടനെ ഞങ്ങൾ അന്വേഷിച്ചു കൊണ്ടിരുന്നപ്പോഴാണ് ധനുഷിനെ കണ്ടെത്തിയത്". - ആനന്ദ് പറഞ്ഞു. അതേസമയം കുന്ദന്റെ വേഷത്തിൽ രൺബീർ കപൂറിനെ സങ്കൽപ്പിക്കാൻ പോലും ആരാധകർക്ക് പ്രയാസമായിരിക്കും.

Raanjhanaa
'കുഞ്ഞിനെ ഓര്‍ത്ത് വെറുതെ വിട്ടതാണ്'; കാലങ്ങളായി പിന്തുടര്‍ന്ന് വെറുപ്പ് തുപ്പുന്നു! യുവതിയുടെ പേരും മുഖവും വെളിപ്പെടുത്തി സുപ്രിയ

കാരണം ധനുഷിന്റെ പ്രകടനം അത്രയധികം ​ഗംഭീരമായിരുന്നു. ആ കഥാപാത്രമായി അദ്ദേഹം ശരിക്കും ജീവിക്കുകയായിരുന്നു. അതേസമയം തേരെ ഇഷ്ക് മേം എന്ന ചിത്രത്തിലൂടെ ആനന്ദും ധനുഷും വീണ്ടും ഒന്നിക്കുകയാണ്. നവംബർ 28നാണ് ചിത്രം തിയറ്ററുകളിലെത്തുക. പ്രഭുദേവ, കൃതി സനോൺ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Summary

Cinema News: Actor Ranbir Kapoor was first choice for Raanjhanaa.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com