റെക്കോർഡുകൾ കാറ്റിൽ പറത്തി 'ധുരന്ധർ'; 1000 കോടി ക്ലബ്ബിലേക്ക്, 'കാന്താര'യുടെ കളക്ഷനെയും മറികടന്നു

വെറും 18 ദിവസം കൊണ്ട് 900 കോടിയാണ് ചിത്രം ബോക്സോഫീസിൽ നേടിയത്.
Dhurandhar
Dhurandhar ഇൻസ്റ്റ​ഗ്രാം
Updated on
1 min read

ഈ വർഷത്തെ ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റായി മാറുകയാണ് രൺവീർ സിങ് പ്രധാന വേഷത്തിലെത്തിയ സ്പൈ ആക്ഷൻ ത്രില്ലർ ചിത്രം ധുരന്ധർ. ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകരിൽ നിന്ന് മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. നടൻ അക്ഷയ് ഖന്നയുടെ പെർഫോമൻസിനാണ് കയ്യടികളേറെ.

ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. വെറും 18 ദിവസം കൊണ്ട് 900 കോടിയാണ് ചിത്രം ബോക്സോഫീസിൽ നേടിയത്. 707.5 കോടിയാണ് ഇന്ത്യയിൽ നിന്ന് മാത്രമായി ചിത്രം ഇതുവരെ കളക്ട് ചെയ്തത്. രൺബീർ കപൂർ ചിത്രമായ അനിമലിന്റെ കളക്ഷനും വരും ദിവസങ്ങളിൽ ധുരന്ധർ മറികടക്കുമെന്നാണ് റിപ്പോർട്ടുകൾ.

915 കോടിയാണ് അനിമലിന്റെ ബോക്സോഫീസ് കളക്ഷൻ. ക്രിസ്മസ് ദിനത്തിലെ കളക്ഷൻ കൂടി കണക്കിലെടുത്താൽ ചിത്രം 1000 കോടി ക്ലബ്ബിൽ ഇടം നേടുമെന്നാണ് പുറത്തുവരുന്ന വിവരം. നിലവിൽ ധുരന്ധർ കാന്താര, സ്ത്രീ 2, ബാഹുബലി 2 എന്നിവയുടെ ആഗോള കളക്ഷനെ മറികടന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വിദേശ ബോക്‌സോഫീസിൽ നിന്നും 193.40 കോടിയാണ് ചിത്രം നേടിയത്.

Dhurandhar
'യക്ഷിയേ ചിരി'യുമായി സാം സിഎസ്; ശ്രീനാഥ് ഭാസിയും പ്രവീണും ഒന്നിക്കുന്ന 'കറക്ക' ത്തിലെ ആദ്യ ഗാനം പുറത്ത്

കൂലി (180.50 കോടി), സയാര (172.2 കോടി) എന്നീ ചിത്രങ്ങളെ മറികടന്ന് 2025-ൽ അന്താരാഷ്ട്ര തലത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമായി ധുരന്ധർ മാറി. ചിത്രം ഇപ്പോൾ വിദേശ ബോക്സ് ഓഫിസിൽ 200 കോടി ക്ലബ്ബിലേക്ക് നീങ്ങുകയാണ്. പാകിസ്ഥാനിലെ കറാച്ചിയിലെ അധോലോകത്തിലേക്ക് നുഴഞ്ഞുകയറുന്ന ഹംസ എന്ന റോ ഏജന്റിന്റെ കഥയാണ് ചിത്രം പറയുന്നത്.

Dhurandhar
'സാരി ധരിക്കുമ്പോഴാണ് സൗന്ദര്യമുള്ളത്, ശരീരം തുറന്നു കാണിക്കുന്ന വസ്ത്രങ്ങൾ വേണ്ട'; നടന് രൂക്ഷവിമർശനം

ഐഎസ്ഐ‌യുടെ നീക്കങ്ങളെ തകർക്കാൻ സ്വന്തം ജീവൻ പണയപ്പെടുത്തി ഹംസ നടത്തുന്ന പോരാട്ടമാണ് സിനിമയുടെ ഇതിവൃത്തം. അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, ആർ മാധവൻ, സാറ അർജുൻ തുടങ്ങിയ വൻ താരനിരയും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

Summary

Cinema News: Ranveer Singh Dhurandhar box office collection day 19 update.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com