ഇത് ബോളിവുഡ് കത്തിക്കും! രൺവീറിനൊപ്പം മാധവനും സഞ്ജയ് ദത്തും; 'ദുരന്തർ' ഫസ്റ്റ് ലുക്ക്

'ഉറി ദ് സർജിക്കൽ സ്ട്രൈക്കി'ന്റെ സംവിധായകൻ ആദിത്യ ധർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
Dhurandhar
ദുരന്തർ (Dhurandhar)വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

ബോളിവുഡ് താരം രൺവീർ സിങിന്റെ 40-ാം പിറന്നാൾ ആണിന്ന്. രൺവീർ ആരാധകർക്കായുള്ള ഒരു കിടിലൻ സമ്മാനമാണ് ഇപ്പോൾ സോഷ്യൽ മീഡ‍ിയയിലെത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ പുതിയ ചിത്രം ദുരന്തറിന്റെ ഫസ്റ്റ് ലുക്കാണിപ്പോൾ‌ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയ കത്തിച്ചിരിക്കുന്നത്. 'ഉറി ദ് സർജിക്കൽ സ്ട്രൈക്കി'ന്റെ സംവിധായകൻ ആദിത്യ ധർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

അമ്പരപ്പിക്കുന്ന ഫസ്റ്റ് ലുക്ക് വിഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. രൺവീറിന്റെ ലുക്കിൽ നിന്നാണ് വിഡിയോ ആരംഭിക്കുന്നത്. മാധവൻ, അർജുൻ‌ രാംപാൽ, അക്ഷയ് ഖന്ന, സഞ്ജയ് ദത്ത് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. വളരെ റോ ആയിട്ടാണ് രൺവീറിനെ വിഡിയോയിൽ കാണാനാവുക.

വയലൻസിന്റെ അങ്ങേയറ്റം തന്നെയായിരിക്കും ചിത്രമെന്ന് ഉറപ്പ് നൽകുന്നുണ്ട് വിഡിയോ. രൺവീറിന്റെ ഉൾപ്പെടെയുള്ള താരങ്ങളുടെ ​ഗെറ്റപ്പും ഞെട്ടിക്കുന്നതാണ്. മാധവൻ, അർ‌ജുൻ എന്നിവരെയുൾപ്പെടെ അവരാണെന്ന് പെട്ടെന്ന് തിരിച്ചറിയാൻ പോലും കഴിയാത്ത വിധമാണ് ഫസ്റ്റ് ലുക്കിൽ കാണാൻ കഴിയുക. സാറ അർജുൻ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്.

Dhurandhar
ബാലയ്ക്കും കോകിലയ്ക്കും 'കാരുണ്യ' ലോട്ടറിയടിച്ചു; ആര്‍ക്കെങ്കിലും നല്ലത് ചെയ്യെന്ന് ഭാര്യയോട് നടന്‍

ചിത്രത്തിന്റെ കാസ്റ്റിങ് തന്നെയാണിപ്പോൾ സിനിമാ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നത്. സഷാവത് സച്ച്ദേവ് ആണ് പശ്ചാത്തല സം​ഗീതവും സം​ഗീതവുമൊരുക്കിയിരിക്കുന്നത്. ഫസ്റ്റ് ലുക്കിലെ പശ്ചാത്തലവും രോമാഞ്ചം ഉണർത്തുന്നതാണ്. ആദിത്യ ധർ, ജ്യോതി ദേശ്പാണ്ഡെ, ലോകേഷ് ധർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Dhurandhar
'എന്റെ മാറ്റത്തില്‍ ഡാഡി സന്തോഷിക്കുന്നുണ്ടാകാം, ആ അദൃശ്യ സാന്നിധ്യം എന്നെ കാക്കും'; ഷൈന്‍ ടോം ചാക്കോ

ക്രിസ്മസ് റിലീസ് ആയാണ് ചിത്രം തിയറ്ററുകളിലെത്തുക. ഡിസം‌ബർ അഞ്ചിന് ചിത്രം പ്രേക്ഷകരിലേക്കെത്തും. പ്രഭാസ് നായകനായെത്തുന്ന ദ് രാജാ സാബും ഡിസംബർ അഞ്ചിനാണ് റിലീസിനെത്തുക. തെന്നിന്ത്യയിലും ബോളിവുഡിലും ഒരു ബോക്സോഫീസ് ക്ലാഷ് തന്നെ പ്രതീക്ഷിക്കാം ക്രിസ്മസിന്.

Summary

Ranveer Singh, Sanjay Dutt, Akshaye Khanna, R Madhavan, Arjun Rampal, Sara Arjun starrer Dhurandhar First Look.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com