കൊടവ വിഭാഗത്തില്‍ നിന്നുള്ള ആദ്യ നടി താനെന്ന് രശ്മിക; എന്തിനിങ്ങനെ നുണ പറയുന്നു? ഇവരൊക്കെ പിന്നെ ആര്? നടിക്കെതിരെ സോഷ്യല്‍ മീഡിയ

കൊടവ വിഭാഗത്തില്‍ നിന്നുള്ള താരങ്ങളെ ചൂണ്ടിക്കാണിച്ച് സോഷ്യല്‍ മീഡിയ
Rashmika Mandana
Rashmika Mandanaഫെയ്സ്ബുക്ക്
Updated on
1 min read

നടി രശ്മിക മന്ദാനയ്‌ക്കെതിരെ പ്രതിഷേധം. കര്‍ണാടകയിലെ കൊടവ വിഭാഗത്തില്‍ നിന്നും അഭിനേത്രിയാകുന്ന ആദ്യത്തെ ആള്‍ താനാണെന്ന വാദമാണ് രശ്മികയെ വെട്ടിലാക്കിയിരിക്കുന്നത്. കര്‍ണാടകയിലെ കൂര്‍ഗ് മേഖലയില്‍ നിന്നുള്ള എത്‌നിക് വിഭാഗമാണ് കൊടവർ. കഴിഞ്ഞ ദിവസം മോജോ സ്‌റ്റോറിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രശ്മികയുടെ പരാമര്‍ശം. പിന്നാലെ താരത്തിനെതിരെ താരങ്ങളടക്കം രംഗത്തെത്തുകയാണ്.

Rashmika Mandana
'കാണിക്കാന്‍ പാടില്ലാത്തതൊന്നും ആ വിഡിയോയില്‍ ഇല്ല, ദിയ കൃഷ്ണയുടെ പ്രസവം അസല്‍ റിസര്‍ച്ച് മെറ്റീരിയല്‍'; ഡോക്ടറുടെ കുറിപ്പ്

''എന്റെ ആദ്യത്തെ ചെക്ക് കിട്ടിയപ്പോള്‍ നാട്ടിലെ ചര്‍ച്ചകള്‍ അത്ര സുഖകരമായിരുന്നില്ല. കാരണം, കൂര്‍ഗ് സമുദായത്തില്‍ നിന്നും ആരും സിനിമയിലേക്ക് വന്നിരുന്നില്ല. ഞാന്‍ ആണെന്ന് തോന്നുന്നു ഞങ്ങളുടെ വിഭാഗത്തില്‍ നിന്നും ആദ്യമായി സിനിമയിലെത്തുന്നത്. അതിനാല്‍ ആളുകള്‍ വളരെയധികം ജഡ്ജ്‌മെന്റലായിരുന്നു'' എന്നാണ് രശ്മിക പറഞ്ഞത്.

Rashmika Mandana
അവിവാഹിത, 40-ാം വയസില്‍ ആറു മാസം ഗര്‍ഭിണി; വെളിപ്പെടുത്തി നടി ഭാവന രാമണ്ണ; ചർച്ചയായി കുറിപ്പ്

പിന്നാലെ രശ്മികയ്‌ക്കെതിരെ നടി നെരവന്ദന പ്രേമ രംഗത്തെത്തുകയായിരുന്നു. തൊണ്ണൂറുകളിലും രണ്ടായിരങ്ങളിലും തിളങ്ങി നിന്ന നടിയാണ് പ്രേമ. കൊടവ വിഭാഗത്തില്‍ നിന്നുള്ള പ്രേമയെ തേടി നിരവധി പുരസ്‌കാരങ്ങളുമെത്തിയിട്ടുണ്ട്. ''ഞാന്‍ എന്ത് പറയാനാണ്. സത്യം എന്തെന്ന് കൊടവ സമുദായത്തിന് അറിയാം. അവളുടെ പ്രസ്താവനയെക്കുറിച്ച് അവളോട് തന്നെ ചോദിക്കൂ. ഞാന്‍ എന്ത് പറയാനാണ്'' എന്നായിരുന്നു പ്രേമയുടെ പ്രതികരണം.

''എനിക്ക് മുമ്പ് കൂര്‍ഗില്‍ നിന്നും ശശികല എന്നൊരു നടി ഉണ്ടായിരുന്നു. അവര്‍ സപ്പോര്‍ട്ടിങ് വേഷങ്ങളായിരുന്നു ചെയ്തിരുന്നത്. പിന്നീട് ഞാന്‍ സിനിമയിലെത്തി. എനിക്ക് ശേഷം ഒരുപാട് പേര്‍ കൊടവ സമുദായത്തില്‍ നിന്നും വന്നിട്ടുണ്ട്'' എന്നും പ്രേമ പറഞ്ഞു. കന്നഡയില്‍ മാത്രമല്ല, തമിഴിലും തെലുങ്കിലും മലയാളത്തിലും സാന്നിധ്യം അറിയിച്ച നടിയാണ് പ്രേമ. കര്‍ണാടക സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ഫിലിംഫെയര്‍ പുരസ്‌കാരവും അവര്‍ നേടിയിട്ടണ്ട്.

''അതൊരു തമാശയായിരിക്കണം. അവര്‍ പറഞ്ഞതു കൊണ്ട് മാത്രം അതൊരു സത്യമാകുന്നില്ല. നമുക്കത് അവഗണിക്കാം. അവള്‍ നല്ല നിലയിലാണ്. ഞാന്‍ അവള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു. ഞങ്ങളുടെ വിഭാഗത്തിന്റെ സൂപ്പര്‍ താരമാണ് പ്രേമ. ഞങ്ങളെന്നും അവരെ ഓര്‍ത്തിരിക്കും. എന്തുകൊണ്ടാണ് രശ്മിക അങ്ങനെ പറഞ്ഞതെന്ന് അറിയില്ല'' എന്നായിരുന്നു കന്നഡ സിനിമയിലും ബോളിവുഡിലുമെല്ലാം അഭിനയിച്ചിട്ടുള്ള നിധി സുബ്ബയ്യ പറഞ്ഞത്.

സോഷ്യല്‍ മീഡിയയിലും നിരവധി പേരാണ് രശ്മികയ്‌ക്കെതിരെ രംഗത്തെത്തുന്നത്. താരത്തിന്റെ പ്രസ്താവന തെറ്റാണെന്നും കൊടവ സമൂഹത്തില്‍ നിന്നും നിരവധി പേര്‍ ഇതിന് മുമ്പും സിനിമയില്‍ അഭിനയിക്കുകയും വലിയ താരങ്ങളായി മാറിയിട്ടുണ്ടെന്നും സോഷ്യല്‍ മീഡിയ പറയുന്നു. പ്രേമ, നിധി, ഹരിഷിക പൂനാച്ച, ഗുല്‍ഷന്‍ ദേവയ്യ, തനിഷ കുപ്പണ്ട തുടങ്ങിയ കൊടവ വിഭാഗത്തില്‍ നിന്നുള്ള താരങ്ങളുടെ പട്ടിക ചൂണ്ടിക്കാണിച്ചാണ് സോഷ്യല്‍ മീഡിയ രശ്മികയുടെ വാദത്തെ തകര്‍ക്കുന്നത്.

Summary

Rashmika Mandana gets slammed by social media for her statement on being the first actress from the kodava community. +

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com