രശ്മിക ഒരു സിനിമയ്ക്ക് വാങ്ങുന്നത് 4 കോടി; മറുപടിയുമായി നടി

ഒരു സിനിമയിൽ നിന്ന് നാല് കോടി മുതൽ 4.5 കോടി വരെയാണ് താരം വാങ്ങുന്നത് എന്നായിരുന്നു റിപ്പോർട്ടുകൾ
രശ്മിക മന്ദാന
രശ്മിക മന്ദാനഫെയ്സ്ബുക്ക്
Updated on: 
1 min read

രൺബീർ കപൂർ നായകനായി എത്തിയ അനിമൽ വൻ വിജയമായി മാറിയതോടെ ബോളിവുഡിലെ മിന്നും താരമായി മാറിയിരിക്കുകയാണ് നടി രശ്മിക മന്ദാന. ബോക്സ് ഓഫിസിൽ നിന്ന് കോടികളാണ് ചിത്രം വാരിയത്. അതിനു പിന്നാലെ രശ്മിക തന്റെ പ്രതിഫലം ഉയർത്തിയെന്ന് വാർത്തകൾ വന്നിരുന്നു. ഒരു സിനിമയിൽ നിന്ന് നാല് കോടി മുതൽ 4.5 കോടി വരെയാണ് താരം വാങ്ങുന്നത് എന്നായിരുന്നു റിപ്പോർട്ടുകൾ. ഇപ്പോൾ അതിൽ മറുപടിയുമായി രശ്മിക തന്നെ രം​ഗത്തെത്തിയിരിക്കുകയാണ്.

രശ്മിക മന്ദാന
സെലിബ്രറ്റി ക്രിക്കറ്റ് ലീഗ്: നായകന്‍ കുഞ്ചാക്കോ ബോബന്‍, കേരള സ്ട്രൈക്കേഴ്സ് ടീമിനെ പ്രഖ്യാപിച്ചു

മാധ്യമങ്ങളിലെ വാർത്തകൾ കാണുമ്പോൾ പ്രതിഫലം വർധിപ്പിക്കുന്നത് പരി​ഗണിക്കാൻ തോന്നുന്നു എന്നാണ് പരിഹാസരൂപത്തിൽ താരം കുറിച്ചത്. ഇതെല്ലാം കാണുമ്പോള്‍ പ്രതിഫലം വര്‍ധിപ്പിക്കണമെന്ന് എനിക്കും തോന്നുന്നുണ്ട്. നിര്‍മാതാക്കള്‍ എന്താണ് കാര്യം എന്ന് ചോദിച്ചാല്‍ ഞാന്‍ പറയും, മാധ്യമങ്ങള്‍ അങ്ങനെയാണ് പറയുന്നത് സാര്‍, അവരുടെ വാക്കുകള്‍ക്ക് അനുസരിച്ച് ജീവിക്കണമെന്നാണ് കരുതുന്നത്. അല്ലാതെ ഞാന്‍ എന്തു ചെയ്യും.- രശ്മിക ട്വിറ്ററില്‍ കുറിച്ച്.

സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത ചിത്രമാണ് അനിമൽ. രൺബീറിന്റെ ഭാര്യ ​ഗീതാഞ്ജലിയുടെ വേഷത്തിലാണ് താരം എത്തിയത്. ചിത്രം സ്ത്രീ വിരുദ്ധമാണെന്ന് പറഞ്ഞുകൊണ്ട് നിരവധി കമന്റുകൾ വന്നത്. എന്നാൽ ബോക്സ് ഓഫിസിൽ വമ്പൻ വിജയമാവുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER