

ഏപ്രിൽ അഞ്ചിനായിരുന്നു നടി രശ്മിക മന്ദാനയുടെ 30-ാം പിറന്നാൾ. രശ്മികയുടെ ജന്മനാടായ കൂർഗിൽ വച്ചായിരുന്നു പിറന്നാൾ ആഘോഷങ്ങൾ നടന്നത്. രശ്മികയുടെ ഭർത്താവ് വിജയ് ദേവരകൊണ്ടയും കുടുംബവും രശ്മികയ്ക്കൊപ്പം കൂർഗിൽ എത്തിയിരുന്നു. വിവാഹ ശേഷമുള്ള ആദ്യ ജന്മദിനം ആഘോഷിച്ച താരത്തിന് ബംഗ്ലാവാണ് അച്ഛന്‍ സമ്മാനമായി നല്‍കിയത്.
അച്ഛന്റെ സമ്മാനം തന്റെ കണ്ണ് നിറച്ചുവെന്ന് രശ്മിക ഇൻസ്റ്റഗ്രാമിൽ കുറിച്ചു. വിരാജ്പേട്ട് സിറ്റിക്കടുത്താണ് രശ്മികയുടെ ബംഗ്ലാവ്. 'സെറിനിറ്റി'എന്നാണ് ബംഗ്ലാവിന് പേരിട്ടിരിക്കുന്നത്. ഈ നിമിഷം അങ്ങേയറ്റം വൈകാരികമാണെന്ന് നിറകണ്ണുകളോടെ താരം പറഞ്ഞു. "ഇത്തവണ, എന്റെ 30-ാം ജന്മദിനം അല്പം വ്യത്യസ്തമായിരുന്നു.
കുറേ നാളുകൾക്ക് ശേഷം വീട്ടിലേക്ക് പോയി. ഞാൻ വളർന്ന അമ്പലത്തിൽ പോയി, സമയപരിമിതി കാരണം ഞാൻ പഠിച്ച സ്കൂൾ പുറത്തുനിന്നു കണ്ടു. വളരെ പെട്ടെന്ന് തന്നെ എന്റെ കുട്ടിക്കാലത്തേക്ക് പോയി. ഇന്ന് ഞാൻ ഇങ്ങനെയാകാൻ കാരണക്കാരായ ആളുകൾക്കിടയിൽ, എന്നേക്കും എന്റെ കൂടെയായിരിക്കാൻ പോകുന്ന ആളുകൾക്കിടയിൽ നിന്ന് കേക്ക് മുറിക്കുക.
വിവാഹത്തിന് പങ്കെടുക്കാൻ കഴിയാത്ത എന്റെ കുടുംബാംഗങ്ങളെ ഒരു ചെറിയ അത്താഴ വിരുന്നിൽ കണ്ടുമുട്ടി, ഞാൻ ജനിച്ച നാൾ മുതൽ ഇന്നുവരെ എന്നെ അനുഗ്രഹിച്ച ആളുകൾ. സ്കൂൾ കാലം മുതൽ എന്റെ കൂടെയുള്ള, ഇന്ന് എന്റെ സുഹൃത്തുക്കളേക്കാളുപരി എന്റെ കുടുംബമായി മാറിയ എന്റെ പെൺകുട്ടികൾ.
ജീവിതത്തിൽ എല്ലാം സംഭവിക്കുന്നത് ഒരു നല്ല കാരണത്തിനാണെന്ന് എനിക്ക് തോന്നുന്നു, ഇതാണ് അതിനുള്ള കാരണം. എല്ലാം വിലമതിക്കുന്നതായി തോന്നുന്നു".- ചിത്രങ്ങൾക്കൊപ്പം രശ്മിക കുറിച്ചു.
പിറന്നാൾ ദിനത്തിൽ കുടുംബാംഗങ്ങൾ നാട്ടുകാർക്ക് മധുരം വിതരണം ചെയ്യുകയും, ഗ്രാമവാസികൾക്കായി ഭക്ഷണം ഏർപ്പെടുത്തുകയും ചെയ്തു. വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകളും ഈ ചടങ്ങിൽ വെച്ച് പ്രഖ്യാപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates