സൈബര്‍ ഇടം സുരക്ഷിതമാക്കുന്നതിനായി ഒന്നിക്കാം; സൈബർ ക്രൈം കോർഡിനേഷൻ സെൻ്ററിൻ്റെ ബ്രാൻഡ് അംബാസഡറായി രശ്മിക മന്ദാന

നമുക്കും നമ്മുടെ ഭാവി തലമുറയ്ക്കും വേണ്ടി സൈബര്‍ ഇടം സുരക്ഷിതമാക്കുന്നതിനു വേണ്ടി ഒന്നിക്കാം
Rashmika Mandanna
രശ്മിക മന്ദാനഫെയ്സ്ബുക്ക്
Updated on: 
1 min read

ന്യൂഡൽഹി: സൈബർ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി രൂപീകരിച്ച ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്ററിൻ്റെ (I4C) ദേശീയ ബ്രാൻഡ് അംബാസഡറായി നടി രശ്മിക മന്ദാനയെ നിയമിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സംവിധാനമാണിത്. സൈബർ ലോകത്തെ ഭീഷണികളെക്കുറിച്ചും സുരക്ഷ ഉറപ്പാക്കുന്നതിനെക്കുറിച്ചും ദേശവ്യാപക പ്രചാരണം നടത്തുന്നതിന് ഇനി രശ്മിക നേതൃത്വം നല്‍കും.

വിഡിയോ സന്ദേശത്തിലൂടെയാണ് പുതിയ ചുമതലയെക്കുറിച്ച് താരം പങ്കുവച്ചത്. 'നമുക്കും നമ്മുടെ ഭാവി തലമുറയ്ക്കും വേണ്ടി സൈബര്‍ ഇടം സുരക്ഷിതമാക്കുന്നതിനു വേണ്ടി ഒന്നിക്കാം'- എന്ന വാചകത്തോടെയാണ് രശ്മിക സോഷ്യൽ മീ‍ഡിയ അക്കൗണ്ടുകളിലൂടെ വിഡിയോ പങ്കുവെച്ചത്. 'സൈബര്‍ ലോകത്തെ ഭീഷണികളെപ്പറ്റി അവബോധം സൃഷ്ടിക്കാനും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരകളാകാതെ പരമാവധി പേരെ രക്ഷിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു'.

അതുകൊണ്ടാണ് ബ്രാൻഡ് അംബാസഡര്‍ പദവി ഏറ്റെടുക്കുന്നതെന്നും രശ്മിക വിഡിയോയിൽ പറഞ്ഞു. സൈബർ കുറ്റകൃത്യങ്ങളുടെ ആഘാതം നേരിട്ട ഒരാളെന്ന നിലയിൽ, നമ്മുടെ ഓൺലൈൻ ലോകത്തെ സംരക്ഷിക്കാൻ കർശനമായ നടപടികൾക്കുള്ള സമയമാണിതെന്നും താരം കൂട്ടിച്ചേർത്തു. 1930 എന്ന നമ്പറിൽ വിളിച്ചോ cybercrime.gov.in എന്ന സൈറ്റിലൂടെയോ സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാമെന്നും രശ്മിക കുറിച്ചിട്ടുണ്ട്.

മുൻപ് രശ്മികയുടെ പേരില്‍ ഡീപ് ഫേക്ക് വിഡിയോകള്‍ അടക്കം പുറത്തുവന്നിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പുഷ്പ 2 ആണ് രശ്മികയുടേതായി പുറത്തുവരാനുള്ള ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vijay Devarakonda, Rashmika Mandanna
Rashmika Mandanna, Vijay Devarakonda
Sonia Gandhi: ‘Finding a place to belong’: Sonia Gandhi makes Instagram debut, shares first look of memoir
Rashmika Mandanna
X

FOLLOW US

ON GOOGLE DISCOVER