'വിജയ് ദേവരക്കൊണ്ടയെ വിവാഹം കഴിക്കും; പങ്കാളിയ്ക്കായി വെടിയുണ്ട ഏറ്റുവാങ്ങും'; രശ്മിക മന്ദാന

അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഇരുവരും പുതിയ റിപ്പോര്‍ട്ടുകള്‍
Vijay Devarakonda, Rashmika Mandanna
Vijay Devarakonda, Rashmika Mandannaഇന്‍സ്റ്റഗ്രാം
Updated on
1 min read

ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ് രശ്മിക മന്ദാനയും വിജയ് ദേവരക്കൊണ്ടയും. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ടു നാളുകളായി. ഈയ്യടുത്ത് ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞതായും വാര്‍ത്തകള്‍ വന്നിരുന്നു. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരാകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Vijay Devarakonda, Rashmika Mandanna
'ഇത് കുറച്ച് കൂടിപ്പോയി, ദേവര സെറ്റിൽ നിന്ന് നേരെ പോയതാണോ?' ജാൻവിക്കെതിരെ വിമർശനം

അതേസമയം തന്റെ വിവാഹ സങ്കല്‍പ്പത്തെക്കുറിച്ചുള്ള രശ്മികയുടെ വാക്കുകള്‍ വൈറലാവുകയാണ്. ഓണസ്റ്റ് ടൗണ്‍ഹാളുമായുള്ള സംഭാഷണത്തിലാണ് രശ്മിക മനസ് തുറന്നത്. എന്താണ് തന്റെ കാഴ്ചപ്പാടിലെ പ്രണയമെന്നും താന്‍ മനസില്‍ കാണുന്ന പങ്കാളിയ്ക്ക് ഉണ്ടായിരിക്കേണ്ട ഗുണങ്ങള്‍ എന്തെല്ലാമാണെന്നുമാണ് രശ്മിക പറയുന്നത്.

Vijay Devarakonda, Rashmika Mandanna
പരാജയം ഭയന്ന് ഷാരൂഖ് ഖാന്‍ നാടുവിട്ടു, മദ്യത്തില്‍ ഒളിച്ചു; സംവിധായകനും ഒളിച്ചോടി; നേഗിയുടെ 'പ്രതികാരകഥ' കായിക ഇന്ത്യയുടെ പശ്ചാത്തല സംഗീതമായി!

''ആഴത്തില്‍ മനസിലാക്കുന്ന ആളുകളാണ് എന്റെ ടൈപ്പ്. ജെനറിക് അര്‍ത്ഥത്തിലല്ല പറയുന്നത്. ജീവിതത്തിന്റെ തന്റേതായ കാഴ്ചപ്പാടില്‍ നിന്നും മനസിലാക്കുന്നവനാകണം. മനസിലാക്കാന്‍ തയ്യാറായ ഒരാളായിരിക്കണം. സത്യസന്ധതയുള്ള, എനിക്കൊപ്പം യുദ്ധത്തിന് തയ്യാറാകുന്ന ഒരാള്‍. നാളെ എനിക്കെതിരെ ഒരു യുദ്ധം വന്നാല്‍ അവന്‍ എന്റെ കൂടെയുണ്ടാകുമെന്ന് എനിക്കറിയാം. ഞാനും അത് തന്നെ ചെയ്യും. അവന് വേണ്ടി ഏത് ദിവസവും ഞാന്‍ ബുള്ളറ്റ് ഏറ്റുവാങ്ങും. അങ്ങനെയുള്ള ആളാണ് എന്റെ ആള്‍'' രശ്മിക പറയുന്നത്.

പിന്നാലെ താരത്തോട് ഇതുവരെ അഭിനയിച്ചവരില്‍ ആരെയാകും കൊല്ലുക, ആരെയാകും വിവാഹം കഴിക്കുക, ആരെയാകും ഡേറ്റ് ചെയ്യുക എന്ന് ചോദിച്ചു. ആനിമെ കഥാപാത്രായ നരൂറ്റോയെ ഡേറ്റ് ചെയ്യുമെന്നാണ് രശ്മിക പറഞ്ഞത്. വിജയ് ദേവരക്കൊണ്ടയെ വിവാഹം കഴിക്കുമെന്നും താരം പറഞ്ഞു. രശ്മിക ഇത് പറഞ്ഞതും സദസില്‍ നിന്നും കയ്യടികളും ആര്‍പ്പുവിളികളും ഉയരുകയായിരുന്നു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം രശ്മികയും വിജയ് ദേവരക്കൊണ്ടയും വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. വിവാഹത്തിനുള്ള വേദി കണ്ടെത്താന്‍ രശ്മിക ഉദയ്പൂരിലെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2018 ല്‍ പുറത്തിറങ്ങിയ ഗീത ഗോവിന്ദത്തിലാണ് വിജയ് ദേവരക്കൊണ്ടയും രശ്മികയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്. അന്ന് മുതല്‍ക്കു തന്നെ ഇരുവരും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ വര്‍ഷം ഒക്ടോബറിലാണ് ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്.

Summary

Rashmika Mandanna says she will marry Vijay Devarakonda. And she is ready to take a bullet for her partner.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com