വിജയ് ദേവരകൊണ്ട- രശ്മിക വിവാഹം; ഹൽദി ആഘോഷത്തിനെത്തി കല്യാണിയും, ചിത്രങ്ങൾ

ഉദയ്പൂറിൽ വച്ചാണ് താരവിവാഹം നടക്കുക.
Rashmika Mandanna Vijay Deverakonda Wedding
Rashmika Mandanna Vijay Deverakonda Weddingഇൻസ്റ്റ​ഗ്രാം
Updated on
2 min read

നടൻ വിജയ് ദേവരകൊണ്ടയും നടി രശ്മിക മന്ദാനയും ഇന്ന് വിവാഹിതരാവുകയാണ്. ഉദയ്പൂറിൽ വച്ചാണ് താരവിവാഹം നടക്കുക. ഇരുവരുടെയും വളരെ അടുത്ത 230 കുടുംബാംഗങ്ങൾക്കും പ്രത്യേക വിശിഷ്ട വ്യക്തികൾക്കും മാത്രമേ വിവാഹത്തിലേക്ക് ക്ഷണമുള്ളൂ. മാധ്യമങ്ങൾക്കും വിവാഹവേദിയിലേക്ക് വിലക്കുണ്ട്. മാത്രമല്ല, വിവാഹ ഫോട്ടോകള്‍ ചോരാതിരിക്കാന്‍ മൊബൈല്‍ കാമറയ്ക്കും കര്‍ശനമായ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

Rashmika Mandanna Vijay Deverakonda Wedding
രശ്മികയുടെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിസ്ക്രീൻഷോട്ട്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും ഇൻസ്റ്റഗ്രാം സ്റ്റോറികളിലൂടെയാണ് വിവാഹാഘോഷങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ ആരാധകർ കാണുന്നത്. ഇന്നലെ വൈകുന്നേരത്തോടെ ഹൽദി ആഘോഷങ്ങളുടെ ചിത്രങ്ങൾ ഇരുവരും ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി പങ്കുവച്ചിരുന്നു. ഹൽദി ആഘോഷങ്ങളുടെ പ്രധാന ആകർഷണം അതിലെ ഡെക്കറേഷൻ തന്നെയാണ്.

Rashmika Mandanna Vijay Deverakonda Wedding
വിജയ് ദേവരകൊണ്ടയുടെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിസ്ക്രീൻഷോട്ട്

സാധാരണ കണ്ടുവരുന്ന ആഢംബര രീതികളിൽ നിന്ന് മാറി 'പിൻട്രെസ്റ്റ് സ്റ്റൈൽ' ആണ് ഹൽദി വേദി ഒരുക്കിയിരിക്കുന്നത്. നടിമാരായ കല്യാണി പ്രിയദർശൻ, അഷിക രം​ഗനാഥ് എന്നിവരും ഹൽദി ആഘോഷങ്ങളിൽ നിന്നുള്ള ചിത്രം പങ്കുവച്ചിട്ടുണ്ട്. ലളിതമായ ഡിസൈനുകളും ഇളം നിറങ്ങളും ചേർന്നുള്ള മിനിമലിസ്റ്റിക് തീം ആണ് ചിത്രങ്ങളിൽ കാണാനാവുക.

Rashmika Mandanna Vijay Deverakonda Wedding
അഷിക രം​ഗനാഥ് പങ്കുവച്ച ഇൻസ്റ്റ​ഗ്രാം സ്റ്റോറിസ്ക്രീൻഷോട്ട്

പ്രകൃതിയോട് ചേന്നുനിൽക്കുന്ന 'ബോഹോ' ശൈലിയിലുള്ള ക്രമീകരണങ്ങളാണ് ചിത്രങ്ങളിലെ മറ്റൊരു പ്രത്യേകത. പൂക്കൾ, വെളുത്ത തുണികൾ, ചെറിയ ലൈറ്റുകൾ എന്നിവയാണ് അലങ്കാരത്തിന് കൂടുതലും ഉപയോഗിച്ചത്. മൃഗസ്നേഹികളാണ് വിജയ് ദേവരകൊണ്ടയും രശ്മികയും. ഇരുവരുടെയും പ്രിയപ്പെട്ട നായക്കുട്ടികളെയും ഹൽദി വെന്യൂ ഡെക്കറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Rashmika Mandanna Vijay Deverakonda Wedding
കല്യാണിയുടെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിസ്ക്രീൻഷോട്ട്
Rashmika Mandanna Vijay Deverakonda Wedding
'ധ്യാനിനെ വളരെ അപൂർവമായിട്ടാണ് നമുക്ക് നേരിട്ട് കാണാൻ സാധിക്കുന്നത്; മുത്തിനെ കാണാനാണ് ഞാൻ വന്നത്'

തങ്ങളുടെ ജീവിതത്തിലെ സുപ്രധാന നിമിഷങ്ങളിൽ പ്രിയപ്പെട്ട വളർത്തുമൃഗങ്ങൾക്കും അർഹമായ സ്ഥാനം നൽകിക്കൊണ്ട് ഇരുവരും വീണ്ടും മാതൃകയാകുന്നു. 2018 ൽ പുറത്തിറങ്ങിയ ഗീത ഗോവിന്ദം എന്ന തെലുങ്ക് ചിത്രത്തിലാണ് രശ്മികയും വിജയ്‌യും ആദ്യമായി ഒന്നിച്ചത്.

Rashmika Mandanna Vijay Deverakonda Wedding
അഷിക രം​ഗനാഥ് പങ്കുവച്ച ഇൻസ്റ്റ​ഗ്രാം സ്റ്റോറിസ്ക്രീൻഷോട്ട്

പിന്നീട് 2019 ൽ ഡിയർ കോമ്രേഡ് എന്ന ചിത്രത്തിൽ വീണ്ടും ഇരുവരും ഒന്നിച്ചെത്തി. രശ്മികയുടെയും വിജയ്‌യുടെയും ഓൺസ്ക്രീൻ കെമിസ്ട്രിക്കും ആരാധകരേറെയാണ്.

Summary

Cinema News: Rashmika Mandanna- Vijay Deverakonda Wedding updates.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com