'ഞങ്ങള്‍ രണ്ടില്‍ നിന്നും മൂന്നിലേക്ക് വളരുന്നു'; അമ്മയാകാനൊരുങ്ങി റെബ മോണിക്ക

മനോഹരമായ ഫോട്ടോഷൂട്ടും താരം പങ്കുവച്ചിട്ടുണ്ട്.
Reba Monica John
Reba Monica John
Updated on
1 min read

സന്തോഷ വാര്‍ത്ത പങ്കിട്ട് നടി റെബ മോണിക്ക ജോണ്‍. അമ്മായാകാന്‍ പോവുകയാണെന്ന സന്തോഷമാണ് റെബ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. രണ്ടില്‍ നിന്നും തങ്ങള്‍ മൂന്നിലേക്ക് വളരുന്നുവെന്ന അടിക്കുറിപ്പോടെയാണ് റെബ അമ്മായാകാന്‍ പോകുന്ന വാര്‍ത്ത പങ്കിട്ടത്. മനോഹരമായ ഫോട്ടോഷൂട്ടും താരം പങ്കുവച്ചിട്ടുണ്ട്.

Reba Monica John
'രണ്ട് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു, വീട് ജപ്തിയിൽ ആണ്; മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥ ആണെന്ന്' നടൻ സുബീഷ് സുധി

''ഞങ്ങള്‍ രണ്ടില്‍ നിന്നും മൂന്ന് ആയി വളരുന്ന ഹല്ലേലൂയ. ഈ അത്ഭുതകരമായ സമ്മാനത്തിന് കര്‍ത്താവിന് നന്ദി പറയുന്നു. ഈ പ്രത്യേക യാത്രയ്ക്ക് ഞങ്ങള്‍ നിങ്ങളുടെ എല്ലാവരുടേയും സ്‌നേഹവും അനുഗ്രഹങ്ങളും തേടുന്നു'' എന്നാണ് റെബ പങ്കുവച്ച കുറിപ്പ്. ഭര്‍ത്താവ് ജോമോനൊപ്പം കടല്‍ക്കരയില്‍ നിന്നും പകര്‍ത്തിയ മനോഹരമായ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.

Reba Monica John
'5 മണിക്കൂർ കഴിഞ്ഞു, ഇപ്പോഴും അതേ സ്ഥലത്താണ്! എന്താണ് സംഭവിക്കുന്നത് ?'; മുംബൈയിൽ ​ഗതാ​ഗതക്കുരുക്കിൽ പെട്ടതിനെക്കുറിച്ച് നടി

പിന്നാലെ കമന്റുകളുമായി താരങ്ങളും ആരാധകരുമെത്തുകയാണ്. മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച തെന്നിന്ത്യയിലാകെ സാന്നിധ്യം അറിയിച്ച നടിയാണ് റെബ മോണിക്ക ജോണ്‍. 2022 ലായിരുന്നു റെബയും ജോമോന്‍ ജോസഫും വിവാഹിതരാകുന്നത്. പ്രണയവിവാഹമായിരുന്നു. വിവാഹ ശേഷവും റെബ അഭിനയത്തില്‍ സജീവമാണ്.

ജേക്കബിന്റെ സ്വര്‍ഗരാജ്യം, ഫോറന്‍സിക്, ബിഗില്‍, മിഖായേല്‍, പെപ്പിന്‍ ചുവട്ടിലെ പ്രണയം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും നിറ സാന്നിധ്യമാണ് റെബ മോണിക്ക ജോണ്‍. താരത്തിന്റെ സന്തോഷത്തില്‍ ആരാധകരും പങ്കുചേരുകയാണ്.

Summary

Reba Monica John announces pregnancy. shares beautiful photoshoot.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com