റിലീസ് 9000 സ്ക്രീനുകളില്‍? ഇന്ത്യന്‍ സിനിമയില്‍ റെക്കോര്‍ഡ് ഇടാന്‍ 'വാർ 2'

ജൂനിയർ എന്‍ടിആര്‍ന്റെ ബോളിവുഡിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് ഈ സിനിമ
'War 2' film Poster
'War 2' PosterFacebook
Updated on
1 min read

റിലീസ് സ്ക്രീന്‍ കൗണ്ടില്‍ ഞെട്ടിക്കാന്‍ ഒരുങ്ങുകയാണ് ഹൃത്വിക് റോഷന്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അയന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന 'വാര്‍ 2' . ഓഗസ്റ്റ് 14 ന് എത്താനിരിക്കുന്ന ചിത്രമാണിത്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിന്‍റെ സ്ക്രീന്‍ കൗണ്ട് സംബന്ധിച്ച പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ റിലീസ് ആയിരിക്കും വാര്‍ 2 ന്‍റേത്. സിയാസതിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്തെ 9000 സ്ക്രീനുകളിലാണ് ചിത്രം എത്തുക.

റിലീസ് സ്ക്രീന്‍ കൗണ്ടിന്‍റെ കാര്യത്തില്‍ ഇതുവരെ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത് ശങ്കറിന്‍റെ രജനികാന്ത് ചിത്രം 2.0 ആയിരുന്നു. 2018 ല്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം ഇന്ത്യയില്‍ 7500 സ്ക്രീനുകളിലാണ് എത്തിയത്. കിയാര അദ്വാനി നായികയാവുന്ന ചിത്രത്തില്‍ അശുതോഷ് റാണയും അനില്‍ കപൂറും മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു. യാഷ് രാജ് ഫിലിംസിന്‍റെ ബാനറില്‍ ആദിത്യ ചോപ്രയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

'War 2' film Poster
കാട്ടാളന്‍റെ വേട്ടയിൽ ഇനി രാജ് തിരൺദാസും; താരത്തെ ക്ഷണിച്ച് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്

തെലുങ്കു സൂപ്പർ താരം ജൂനിയർ എന്‍ടിആര്‍ന്റെ ബോളിവുഡിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് ഈ സിനിമ. ചിത്രത്തിന്റെ ഷൂട്ട് കഴിഞ്ഞദിവസമാണ് അവസാനിച്ചതായി താരം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഹൈ വോൾട്ടേജ് സ്പയ് സിനിമയാണ് വാർ 2 എന്നാണ് റിപ്പോർട്ടുകൾ.

2019 ല്‍ പുറത്തെത്തിയ വാര്‍ മികച്ച ബോക്സ് ഓഫീസ് വിജയം നേടിയ ചിത്രമാണ്. എന്നാല്‍ സംവിധായകന്‍ മറ്റൊരാള്‍ ആയിരുന്നു. പഠാന്‍ അടക്കമുള്ള ചിത്രങ്ങള്‍ ഒരുക്കിയ സിദ്ധാര്‍ഥ് ആനന്ദ് ആണ് വാര്‍ സംവിധാനം ചെയ്തത്. അതേസമയം ബ്രഹ്‍മാസ്ത്ര പാര്‍ട്ട് 1 അടക്കമുള്ള ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള സംവിധായകനാണ് അയന്‍ മുഖര്‍ജി. ശ്രീധര്‍ രാഘവനാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. അബ്ബാസ് ടയര്‍വാലയാണ് സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്.

Summary

Release on 9000 screens War 2 to set a record in Indian cinema

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com